Football

സുവാരസിന് കണ്ണീരോടെ മടക്കം; പ്രീക്വാര്‍ട്ടര്‍ മോഹിച്ച ഘാനയും മടങ്ങുന്നത് വേദനയോടെ

ദക്ഷിണ കൊറിയ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് പ്രീക്വാര്‍ട്ടറില്‍ ഇടം നേടിയത്.

സുവാരസിന് കണ്ണീരോടെ മടക്കം; പ്രീക്വാര്‍ട്ടര്‍ മോഹിച്ച ഘാനയും മടങ്ങുന്നത് വേദനയോടെ
X

ദോഹ: ലോകകപ്പിലെ ഗ്രൂപ്പ് എച്ചില്‍ ഇന്ന് അരങ്ങേറിയത് ഏറ്റവും ആവേശം നിറഞ്ഞ മല്‍സരങ്ങളായിരുന്നു. ഗ്രൂപ്പില്‍ രണ്ട് ജയമുള്ള പോര്‍ച്ചുഗലാണ് ഗ്രൂപ്പ് ചാംപ്യന്‍മാരായത്. നേരത്തെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച ടീമായിരുന്നു പോര്‍ച്ചുഗല്‍. ഇന്ന് പ്രീക്വാര്‍ട്ടറിന് മൂന്ന് ടീമിനും സാധ്യത ഉണ്ടായിരുന്നു. എന്നാല്‍ പോര്‍ച്ചുഗലിനെ അട്ടിമറിച്ച് കൊറിയ ഉറുഗ്വെയുടെയും ഘാനയുടെയും സ്വപ്‌നങ്ങള്‍ തകര്‍ക്കുകയായിരുന്നു. ഘാനയായിരുന്നു നേരത്തെ ഗ്രൂപ്പില്‍ രണ്ടാമതുള്ളത്. ഇന്ന് മികച്ച പ്രകടനം കാഴ്ചവച്ചിട്ടും ഘാന പരാജയപ്പെടുകയായിരുന്നു.



ദക്ഷിണ കൊറിയ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് പ്രീക്വാര്‍ട്ടറില്‍ ഇടം നേടിയത്. ഉറുഗ്വെ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. കൊറിയക്കും ഉറുഗ്വെയ്ക്കും തുല്യ പോയിന്റായിരുന്നു. എന്നാല്‍ എതിര്‍ വലയിലേക്ക് അടിച്ച ഗോളുകളുടെ എണ്ണം അടിസ്ഥാനമാക്കിയപ്പോള്‍ ഉറുഗ്വെ പുറത്താവുകയായിരുന്നു.

ഒടുവില്‍ സീനിയര്‍ താരങ്ങളായ ലൂയിസ് സുവരാസും എഡിസണ്‍ കവാനിയും കണ്ണീരോടെ മടങ്ങി. 35 വയസ്സുള്ള സുവാരസിനും കവാനിക്കും ഇത് അവസാന ലോകകപ്പാണ്. ഇരുതാരങ്ങളും യുവതാരങ്ങളെ വെല്ലുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഉറുഗ്വെയുടെ ഒരു ഗോളിന് അസിസ്റ്റ് ഒരുക്കിയത് സുവാരസാണ്. രണ്ടാം പകുതിയില്‍ സബ്ബ് ചെയ്ത സുവാരസ് ഡഗ്ഗൗട്ടില്‍ നിന്ന് സഹതാരങ്ങളെ പ്രോല്‍സാഹിപ്പിച്ച് കൊണ്ടിരുന്നു. ഗോളന് വഴിയൊരുക്കാനുള്ള അവസരങ്ങളും താരം വിളിച്ചുപറയുന്നുണ്ടായിരുന്നു. ഗോള്‍ ശരാശരി പ്രധാനമായതിനാല്‍ ഒരു ഗോള്‍ കൂടി നേടാന്‍ സുവാരസ് സഹതാരങ്ങളോട് ആവശ്യപ്പെടുന്നുണ്ടായിരുന്നു. അവസാന നിമിഷങ്ങളില്‍ ലീഡെടുക്കാന്‍ ഉറുഗ്വെ കിടഞ്ഞു പരിശ്രമിച്ചിരുന്നു. സമനില പിടിക്കാന്‍ ഘാന നിരന്തര അവസരങ്ങളും സൃഷ്ടിച്ചിരുന്നു. ഒടുവില്‍ ഇരുടീമും കണ്ണീരോടെ വിടപറഞ്ഞു. ഡഗ്ഗൗട്ടില്‍ മുഖം പൊത്തി വിതുമ്പുകയായിരുന്നു ഉറുഗ്വെയുടെ എക്കാലത്തെയും മികച്ച ഫോര്‍വേഡായ സുവാരസ്.





Next Story

RELATED STORIES

Share it