Football

ഖത്തര്‍ ലോകകപ്പിലും ഇംഗ്ലണ്ടിനെ സൗത്ത് ഗേറ്റ് നയിക്കും

പുതുമുഖ താരങ്ങള്‍ക്ക് പെനാല്‍റ്റിയെടുക്കാന്‍ അവസരം നല്‍കിയ സൗത്ത് ഗേറ്റിനെതിരേ ഏറെ വിമര്‍ശനങ്ങള്‍ വന്നിരുന്നു.

ഖത്തര്‍ ലോകകപ്പിലും ഇംഗ്ലണ്ടിനെ സൗത്ത് ഗേറ്റ് നയിക്കും
X


വെംബ്ലി: യൂറോ കപ്പ് ഫൈനലില്‍ കിരീടം നഷ്ടമായെങ്കിലും ടീമിനെ ഫൈനല്‍ വരെ എത്തിച്ച കോച്ച് സൗത്ത് ഗേറ്റ് തന്നെ ടീമിനെ ഖത്തര്‍ ലോകകപ്പിലും നയിക്കുമെന്ന് ഇംഗ്ലിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍. ഇംഗ്ലണ്ട് ടീമിനെ ഏറ്റവും മികച്ച നിലയില്‍ എത്തിച്ച കോച്ചാണ് സൗത്ത് ഗേറ്റ്. അദ്ദേഹത്തിന്റെ തീരുമാനങ്ങളില്‍ ടീമിന് വിശ്വാസമുണ്ടെന്ന് അവര്‍ വ്യക്തമാക്കി. എന്നാല്‍ സൗത്ത് ഗേറ്റ് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.


നേരത്തെ ടീമിന്റെ തോല്‍വിയുടെ ഉത്തരവാദിത്വം മുഴുവന്‍ കോച്ച് ഏറ്റെടുത്തിരുന്നു. പരിചയസമ്പന്നരായ താരങ്ങളെ ഒഴിവാക്കി പുതുമുഖ താരങ്ങള്‍ക്ക് പെനാല്‍റ്റിയെടുക്കാന്‍ അവസരം നല്‍കിയ സൗത്ത് ഗേറ്റിനെതിരേ ഏറെ വിമര്‍ശനങ്ങള്‍ വന്നിരുന്നു. എക്‌സ്ട്രാടൈമിന്റെ അവസാന നിമിഷത്തിലാണ് കൈല്‍ വാക്കറിനെയും ഹെന്‍ഡേഴ്‌സണെയും പിന്‍വലിച്ച് റാഷ്‌ഫോഡിനെയും സാഞ്ചോയെയും കളത്തിലിറക്കിയത്. പരിചയസമ്പന്നരായ ഇരുവരെയും പിന്‍വലിച്ചതിനെതിരെയാണ് വിമര്‍ശനം. കൂടാതെ പെനാല്‍റ്റി എക്‌സ്‌പേര്‍ട്ടായ റഹീം സ്റ്റെര്‍ലിങിനെ കിക്കെടുക്കാന്‍ അവസരം നല്‍കിയിരുന്നില്ല്. എന്നാല്‍ ക്ലബ്ബ് തലത്തില്‍ മികച്ച റെക്കോഡുള്ള മൂന്ന് താരങ്ങളെയാണ് സൗത്ത്‌ഗേറ്റ് കിക്കെടുക്കാന്‍ തയ്യാറാക്കിയത്.




Next Story

RELATED STORIES

Share it