Football

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; ഗോള്‍ഡന്‍ ബൂട്ട് ഹാരി കെയ്‌നിന്

14 അസിസ്റ്റും കെയ്ന്‍ സ്വന്തമാക്കിയിരുന്നു.

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; ഗോള്‍ഡന്‍ ബൂട്ട് ഹാരി കെയ്‌നിന്
X


ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിന്റെ 2020-21 സീസണ്‍ അവസാനിച്ചു.ഈ സീസണിലെ ഗോള്‍ഡന്‍ ബൂട്ട് ടോട്ടന്‍ഹാമിന്റെ ഇംഗ്ലണ്ട് താരം ഹാരി കെയ്ന്‍ നേടി. 23 ഗോളുകളാണ് താരം നേടിയത്. 14 അസിസ്റ്റും കെയ്ന്‍ സ്വന്തമാക്കിയിരുന്നു. പ്ലേ മേക്കര്‍ ഓഫ് ദി സീസണ്‍ അവാര്‍ഡും കെയ്ന്‍ നേടി.


ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ 22 ഗോളുമായി ലിവര്‍പൂളിന്റെ മുഹമ്മദ് സലാഹാണ് രണ്ടാം സ്ഥാനത്ത്. 2015-16, 2016-17 സീസണുകളിലും കെയ്ന്‍ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയിരുന്നു. ഈ സീസണോടെ ടോട്ടന്‍ഹാം വിടുമെന്ന് കെയ്ന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.




Next Story

RELATED STORIES

Share it