Football

മെസ്സിക്ക് വീണ്ടും പിഎസ്ജിയുടെ മല്‍സരം നഷ്ടമാവും; അര്‍ജന്റീയ്ക്കായി ഇറങ്ങിയേക്കും

2ന് ഉറുഗ്വെയ്‌ക്കെതിരേയും 16ന് ബ്രസീലിനെതിരേയുമാണ് അര്‍ജന്റീനയുടെ മല്‍സരം.

മെസ്സിക്ക് വീണ്ടും പിഎസ്ജിയുടെ മല്‍സരം നഷ്ടമാവും; അര്‍ജന്റീയ്ക്കായി ഇറങ്ങിയേക്കും
X


പാരിസ്: കാലിന് പരിക്കേറ്റ പിഎസ്ജി സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് ബോര്‍ഡെക്‌സിനെതിരായ ഫ്രഞ്ച് ലീഗിലെ നാളെത്തെ മല്‍സരം നഷ്ടമാവും. പരിക്കില്‍ നിന്ന് താരം മോചിതനായിട്ടില്ലെന്ന് കോച്ച് പോച്ചീടീനോ അറിയിച്ചു. ചാംപ്യന്‍സ് ലീഗിലെ ലെപ്‌സിഗിനെതിരായ മല്‍സരവും മെസ്സിക്ക് നഷ്ടമായിരുന്നു. ഈ മാസം 12ന് നടക്കുന്ന ലാറ്റിന്‍ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മല്‍സരത്തിനായി മെസ്സി ഇറങ്ങും. താരത്തിന്റെ പരിക്ക് ഉടന്‍ ഭേദമാവുമെന്നും അര്‍ജന്റീനയ്ക്കായി മെസ്സി ഇറങ്ങുമെന്നാണ് പ്രതീക്ഷയെന്നും പോച്ചീടീനോ അറിയിച്ചു. 12ന് ഉറുഗ്വെയ്‌ക്കെതിരേയും 16ന് ബ്രസീലിനെതിരേയുമാണ് അര്‍ജന്റീനയുടെ മല്‍സരം. നിലവില്‍ മെസ്സി മാഡ്രിഡില്‍ ചികില്‍സയിലാണ്.




Next Story

RELATED STORIES

Share it