Football

ഒഡീഷയ്ക്കും ചെന്നൈയിനും തിരിച്ചടി; സെമി പ്രതീക്ഷ തകര്‍ത്ത സമനില

ലീഗില്‍ ഒഡീഷ 22 പോയിന്റുമായി ഏഴാം സ്ഥാനത്തും ചെന്നൈയിന്‍ എട്ടാം സ്ഥാനത്തുമാണ്.

ഒഡീഷയ്ക്കും ചെന്നൈയിനും തിരിച്ചടി; സെമി പ്രതീക്ഷ തകര്‍ത്ത സമനില
X


പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന ഒഡീഷ എഫ് സി-ചെന്നൈയിന്‍ മല്‍സരം സമനിലയില്‍ കലാശിച്ചു. ഇതോടെ ഇരുടീമുകളുടെയും സെമി പ്രതീക്ഷ തുലാസിലായി. മല്‍സരത്തില്‍ രണ്ടാം മിനിറ്റില്‍ റഹീം അലിയിലൂടെ ചെന്നൈയിന്‍ ആണ് ലീഡെടുത്തത്. 18ാം മിനിറ്റില്‍ ഹാവി ഹെര്‍ണാണ്ടസിലൂടെ ഒഡീഷ ഇതിന് മറുപടി കൊടുത്തു.എന്നാല്‍ 51ാം മിനിറ്റില്‍ ജൊനാത്ഥസ് ഡി ജീസുസ് ഒഡീഷയ്ക്ക് ലീഡ് നല്‍കി. 69ാം മിനിറ്റില്‍ നെരിജൂസ് വല്‍സ്‌കിസിലൂടെ ചെന്നൈയിന്‍ ഒഡീഷയുടെ വിജയം മുടക്കി. ഇരുടീമും ചില അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. ലീഗില്‍ ഒഡീഷ 22 പോയിന്റുമായി ഏഴാം സ്ഥാനത്തും ചെന്നൈയിന്‍ എട്ടാം സ്ഥാനത്തുമാണ്.




Next Story

RELATED STORIES

Share it