Football

ഐഎസ്എല്‍; ജെംഷഡ്പൂര്‍ രണ്ടില്‍; ബ്ലാസ്റ്റേഴ്‌സ് മൂന്നില്‍

ലീഗില്‍ ഗോവ ഒമ്പതാം സ്ഥാനത്താണ്.

ഐഎസ്എല്‍; ജെംഷഡ്പൂര്‍ രണ്ടില്‍; ബ്ലാസ്റ്റേഴ്‌സ് മൂന്നില്‍
X


പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജെംഷഡ്പൂര്‍ എഫ് സി രണ്ടാം സ്ഥാനത്തെത്തി.ഇന്ന് നടന്ന മല്‍സരത്തില്‍ ഗോവാ എഫ് സിയെ പരാജയപ്പെടുത്തിയതോടെയാണ് ജെംഷഡ്പൂര്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചത്. എതിരില്ലാത്ത ഒരു ഗോളിനാണ് ജെംഷ്ഡ്പൂരിന്റെ ജയം. 49ാം മിനിറ്റില്‍ ഡാനിയല്‍ ചിമാ ചുക്ക്വുആണ് ജെംഷഡ്പൂരിന്റെ ഗോള്‍ നേടിയത്. ലീഗില്‍ ഗോവ ഒമ്പതാം സ്ഥാനത്താണ്. ജെംഷഡ്പൂര്‍ രണ്ടാം സ്ഥാനത്തേക്ക് കയറിയതോടെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനത്തേക്ക് വീണു. ലീഗില്‍ ഹൈദരാബാദ് ആണ് ഒന്നാം സ്ഥാനത്ത്.







Next Story

RELATED STORIES

Share it