- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐഎസ്എല്‍: കൊച്ചിയില്‍ ഇന്ന് സതേണ്‍ ഡര്‍ബി;ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിന്‍ എഫ്‌സിയെ നേരിടും
വൈകിട്ട് 7.30നാണ് കിക്കോഫ്. ജനുവരി അഞ്ചിന് ഹൈദരാബാദിനെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് മടങ്ങിയ ബ്ലാസ്റ്റേഴ്സ് തുടര്‍ച്ചയായ രണ്ടു മല്‍സരങ്ങള്‍ തോറ്റ ശേഷമാണ് വീണ്ടും സ്വന്തം തട്ടകത്തിലെത്തുന്നത്. നിലവിലെ ഫോമില്‍ ടീമിന്റെ പ്ലേഓഫ് സാധ്യതകളെല്ലാം അവസാനിച്ചു. 14 മല്‍സരങ്ങളില്‍ മൂന്ന് ജയം മാത്രമുള്ള ടീം പട്ടികയില്‍ ഇപ്പോള്‍ എട്ടാം സ്ഥാനത്താണ്. ഇന്നടക്കം അവശേഷിക്കുന്ന നാലു മല്‍സരങ്ങള്‍ ജയിച്ച് 26 പോയിന്റ് നേടിയാലും പ്ലേഓഫ് സാധ്യത കണക്കിലെ കളിയെ ആശ്രയിച്ചിരിക്കും

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് സതേണ്‍ ഡെര്‍ബി. കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന മല്‍രത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിന്‍ എഫ് സിയെ നേരിടും. വൈകിട്ട് 7.30നാണ് കിക്കോഫ്. ജനുവരി അഞ്ചിന് ഹൈദരാബാദിനെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് മടങ്ങിയ ബ്ലാസ്റ്റേഴ്സ് തുടര്‍ച്ചയായ രണ്ടു മല്‍സരങ്ങള്‍ തോറ്റ ശേഷമാണ് വീണ്ടും സ്വന്തം തട്ടകത്തിലെത്തുന്നത്. നിലവിലെ ഫോമില്‍ ടീമിന്റെ പ്ലേഓഫ് സാധ്യതകളെല്ലാം അവസാനിച്ചു. 14 മല്‍സരങ്ങളില്‍ മൂന്ന് ജയം മാത്രമുള്ള ടീം പട്ടികയില്‍ ഇപ്പോള്‍ എട്ടാം സ്ഥാനത്താണ്. ഇന്നടക്കം അവശേഷിക്കുന്ന നാലു മല്‍സരങ്ങള്‍ ജയിച്ച് 26 പോയിന്റ് നേടിയാലും പ്ലേഓഫ് സാധ്യത കണക്കിലെ കളിയെ ആശ്രയിച്ചിരിക്കും. ടേബിളില്‍ മൂന്നാമതുള്ള എടികെയ്ക്ക് ഇപ്പോള്‍ തന്നെ 27 പോയിന്റുണ്ട്. ഹാട്രിക് വിജയവുമായി എത്തുന്ന ചെന്നൈയിന്‍ എഫ്‌സിക്ക് ഇന്ന് ജയിച്ചാല്‍ പ്ലേഓഫിലേക്ക് ഒരു പടി കൂടി അടുക്കാം
. 13 കളിയില്‍ നിന്ന് 18 പോയിന്റാണ് ടീമിന്.തുടര്‍ച്ചയായ രണ്ട് വിജയങ്ങളോടെ പുതുവര്‍ഷം ആരംഭിച്ച ബ്ലാസ്റ്റേഴ്സിന് വിജയ തുടര്‍ച്ച നിലനിര്‍ത്താനായില്ല. എവേ ഗ്രൗണ്ടില്‍ ജംഷഡ്പൂര്‍ എഫ്സിയോടും എഫ്‌സി ഗോവയോടും തുടരെ തോറ്റു. ഈ രണ്ട് മല്‍സരങ്ങളിലും മികച്ച മുന്നേറ്റമായിരുന്നു കേരളത്തിന്റേത്. പക്ഷേ പ്രതിരോധപരമായ പിഴവുകള്‍ വിലപ്പെട്ട ആറു പോയിന്റുകള്‍ നഷ്ടമാക്കി. അവസാന പത്ത് മിനുറ്റുകളിലായിരുന്നു ഇരു ടീമുകള്‍ക്കെതിരെയും കേരളം തോല്‍വി വഴങ്ങിയത്. ഈ പിഴവുകള്‍ തിരുത്തി ഇനിയുള്ള മല്‍സരങ്ങള്‍ ജയിക്കാനാണ് ടീമിന്റെ ശ്രമം. എന്നാല്‍ സസ്പെന്‍ഷനിലുള്ള പ്രതിരോധ താരം വിക്ടര്‍ ഡ്രോബറോവിന്റെയും ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ മുസ്തഫ നിങിന്റെയും അഭാവം തിരിച്ചടിയാണ്. ടീമിനായി ഇതുവരെ 15 ഗോളുകള്‍ കണ്ടെത്തിയ ഒഗ്ബച്ചെ-റഫേല്‍ മെസി സഖ്യം മികച്ച ഫോമിലാണെന്നത് പ്രതീക്ഷ നല്‍കുന്നു. ടീമിന്റെ പ്ലേഓഫ് സാധ്യതകള്‍ ഇനിയും അവസാനിച്ചിട്ടില്ലെന്ന് അസി.കോച്ച് ഇഷ്ഫാഖ് അഹമ്മദ് പറയുന്നു.
കണക്കിലെ കളി പ്രകാരം ആര്‍ക്കും നാലാം സ്ഥാനത്തെത്താം. ഒഡീഷ തുടര്‍ച്ചയായി നാല് മല്‍സരങ്ങളില്‍ വിജയിച്ചു. തങ്ങളും പിന്നിലായിരുന്നു, തങ്ങള്‍ തുടര്‍ച്ചയായി രണ്ട് മല്‍സരങ്ങളില്‍ വിജയിച്ചു. ഏത് ടീമിനും യോഗ്യത നേടാന്‍ കഴിയുമെന്നും ഇഷ്ഫാഖ് പറഞ്ഞു. എടികെക്കെതിരായ മല്‍സരത്തിലെ മോശം പെരുമാറ്റത്തിന് വിലക്കുള്ളതിനാല്‍ എല്‍ക്കോ ഷട്ടോരി ഇന്ന് സൈഡ് ലൈനിലുണ്ടാവില്ല.അവസാന മത്സരത്തില്‍ ജംഷഡ്പൂരിനെ 4-1നാണ് ചെന്നൈയിന്‍ തോല്‍പിച്ചത്. കൊച്ചിയില്‍ ലക്ഷ്യം തുടര്‍ച്ചയായ നാലാം വിജയം. പത്തു ഗോളുകളുമായി ഗോള്‍ഡന്‍ ബൂട്ടിനായി മുന്നിലുള്ള നെരിജസ് വാള്‍സ്‌കിസും ആന്ദ്രെ ഷെംബ്രിയുമാണ് ചെന്നെയിന്റെ തുറുപ്പുചീട്ട്. ഐറിഷ് കോച്ച് ഓവെന്‍ കോയ്ല്‍ പരിശീലകനായി ചുമതലയേറ്റതിന് പിന്നാലെയാണ് തകര്‍ച്ചയിലായിരുന്ന മുന്‍ ചാംപ്യന്‍മാര്‍ വിജയവഴിയിലെത്തിയത്. പ്ലേഓഫാണ് നിലവിലെ ലക്ഷ്യമെന്് കോയ്ല്‍ പറഞ്ഞു. ബ്ലാസ്റ്റേഴ്സില്‍ മികച്ച ആക്രമണകാരികളുണ്ട്. പക്ഷേ പ്രതിരോധം ശക്തിപ്പെടുത്തിയാല്‍ ഇന്ന് ബ്ലാസ്റ്റേഴ്സിനെതിരെ ജയിക്കാനാവുമെന്നും കോയ്ല്‍ ചൂണ്ടിക്കാട്ടി
RELATED STORIES
ഐപിഎല്ലില് രാജസ്ഥാന് നിര്ണ്ണായകം; ഹാട്രിക്ക് തോല്‍വി ഒഴിവാക്കണം;...
30 March 2025 6:38 AM GMTബ്രസീല് ഫുട്ബോള് ഇതിഹാസങ്ങളും ഇന്ത്യന്‍ ഓള് സ്റ്റാഴ്സും ഇന്ന്...
30 March 2025 6:23 AM GMTഐഎസ്എല്‍; ബെംഗളൂരു എഫ് സി സെമിയില്; മുംബൈയെ തകര്ത്തത് അഞ്ച് ഗോളിന്
29 March 2025 6:09 PM GMTക്ലബ്ബ് ലോകകപ്പ്; മെക്സിക്കന് ക്ലബ്ബ് ലിയോണിനെ അയോഗ്യരാക്കിയ...
29 March 2025 6:35 AM GMTഅര്ജന്റീനയോടേറ്റ കനത്ത തോല്‍വി; കോച്ച് ഡൊറിവാല് ജൂനിയറെ പുറത്താക്കി...
29 March 2025 5:53 AM GMTമെസിയില്ലാത്ത അര്ജന്റീനയെ തകര്ക്കും; റഫീനയ്ക്ക് മെസിയുടെ മറുപടി;...
27 March 2025 5:45 AM GMT