- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐഎസ്എല്‍: കേരള ബ്ലാസ്റ്റേഴ്‌സ് ടീം പ്രഖ്യാപിച്ചു
മുഖ്യപരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന്റെ കീഴില്‍ പരിശീലിക്കുന്ന ടീം, നവംബര്‍ 19ന് ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ എഎടികെ മോഹന്‍ ബഗാന്‍ എഫ്‌സിയുമായി നടക്കുന്ന ഉദ്ഘാടന മല്‍സരത്തിനായുള്ള തയാറെടുപ്പിലാണ്

കൊച്ചി: 2021-22 ലെ ഐഎസ്എല്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് എഫി സി
ഔദ്യോഗിക ടീമിനെ പ്രഖ്യാപിച്ചു. മുഖ്യപരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന്റെ കീഴില്‍ പരിശീലിക്കുന്ന ടീം, നവംബര്‍ 19ന് ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ എഎടികെ മോഹന്‍ ബഗാന്‍ എഫ്‌സിയുമായി നടക്കുന്ന ഉദ്ഘാടന മല്‍സരത്തിനായുള്ള തയാറെടുപ്പിലാണ്.
ഗോള്‍കീപ്പര്‍മാര്‍: അല്‍ബിനോ ഗോമസ്, പ്രഭ്‌സുഖന്‍ സിങ് ഗില്‍, മുഹീത് ഷബീര്‍, സച്ചിന്‍ സുരേഷ്.
പ്രതിരോധ താരങ്ങള്‍: സന്ദീപ് സിങ്, നിഷു കുമാര്‍, അബ്ദുള്‍ ഹക്കു, ഹോര്‍മിപം റുയ്‌വ, ബിജോയ് വി, എനെസ് സിപോവിച്ച്, മാര്‍ക്കോ ലെസ്‌കോവിച്ച്, ദെനെചന്ദ്ര മെയ്റ്റി, സഞ്ജീവ് സ്റ്റാലിന്‍, ജെസ്സെല്‍ കര്‍നെയ്‌റോ.
മധ്യനിര താരങ്ങള്‍: ജീക്‌സണ്‍ സിങ്, ഹര്‍മന്‍ജോത് ഖബ്ര, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, ലാല്‍തതംഗ ഖൗള്‍ഹിങ്, പ്രശാന്ത് കെ, വിന്‍സി ബരേറ്റോ, സഹല്‍ അബ്ദുള്‍ സമദ്, സെയ്ത്യാസെന്‍ സിങ്, രാഹുല്‍ കെ പി, അഡ്രിയാന്‍ ലൂണ.
മുന്‍നിര താരങ്ങള്‍: ചെഞ്ചോ ഗില്‍റ്റ്‌ഷെന്‍, ജോര്‍ജ് പെരേര ഡയസ്, അല്‍വാരോ വാസ്‌ക്വസ് എന്നിങ്ങനെയാണ ടീം.
2021 -22 ലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്കുള്ള വഴിയില്‍ തിരക്കേറിയ സമ്മര്‍ ട്രാന്‍സ്ഫര്‍ കാലയളവായിരുന്നു ബ്ലാസ്‌റ്റേഴ്‌സിനുണ്ടായിരുന്നതെന്ന് കേരള ബ്ലാസ്‌റ്റേ്‌ഴ്‌സ് എഫ്‌സി സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.നിരവധി താരങ്ങളുമായുള്ള ദീര്‍ഘകാല കരാര്‍ വിപുലീകരണം, ടീമിന്റെ പ്രധാന താരനിരയെ കോട്ടമില്ലാതെ നിലനിര്‍ത്താന്‍ ക്ലബ്ബിനെ സഹായിക്കും. കഴിഞ്ഞ സീസണിലെ 16 താരങ്ങള്‍ ഇത്തവണയും സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്.
ക്ലബ് എന്ന നിലയില്‍, തങ്ങളുടെ പ്രധാന താരങ്ങളെ ദൈര്‍ഘ്യമേറിയ കരാറുകളിലേക്ക് ബന്ധിപ്പിക്കാന്‍ കഴിഞ്ഞു. നിലവിലും വരും വര്‍ഷങ്ങളിലും, സ്ഥിരതയും ഒരു ടീം കെട്ടിപ്പെടുത്താനുള്ള പ്ലാറ്റ്‌ഫോമും ഇത് നല്‍കുമെന്നും കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. വിജയം കൊതിക്കുന്ന താരങ്ങളുള്ള യുവ ടീമാണ് തങ്ങള്‍ക്കുള്ളത്. ടീമിന് സുപ്രധാനമായ അനുഭവപരിചയവും നേതൃത്വവും കൊണ്ടുവരുന്ന ആഭ്യന്തര, വിദേശ താരങ്ങളെയും ചേര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജീക്‌സണ്‍ സിങ്, പ്രബ്‌സുഖന്‍ ഗില്‍, സഞ്ജീവ് സ്റ്റാലിന്‍, ഹോര്‍മിപാം റൂയ്‌വ, ഗിവ്‌സണ്‍ സിങ്, സച്ചിന്‍ സുരേഷ്, മുഹീത് ഖാന്‍ എന്നിവരിലൂടെ നിര്‍ബന്ധിത ഡവലപ്‌മെന്റ് പ്ലയേഴ്‌സ് മാനദണ്ഡം ബ്ലാസ്‌റ്റേഴ്‌സ് നിറവേറ്റി. സഹല്‍ സമദ്, ആയുഷ് അധികാരി, മുഹീത് ഷബീര്‍ തുടങ്ങി നിരവധി താരങ്ങളെ പിന്തുടര്‍ന്ന് സീനിയര്‍ ടീം പ്രമോഷന്‍ നേടിയ അക്കാദമി താരങ്ങളായ ബിജോയ് വി, സച്ചിന്‍ സുരേഷ് എന്നിവര്‍ ഗോവയിലും അവരുടെ മുന്നേറ്റം തുടരാനാണ് ശ്രമിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
ഫ്രാന്സിസ് മാര്പ്പാപ്പയ്ക്ക് വിട നല്കി ലോകം
26 April 2025 11:16 AM GMTവാക്സിനിലിലൂടെ പ്രതിരോധിക്കാവുന്ന രോഗങ്ങള് വര്ധിക്കുന്നത്...
26 April 2025 11:10 AM GMTഎഡിജിപി മനോജ് എബ്രഹാമിന് ഡിജിപിയായി സ്ഥാനക്കയറ്റം
26 April 2025 10:29 AM GMTവെള്ളം തടഞ്ഞാല് നിങ്ങളുടെ രക്തമൊഴുക്കും; ഇന്ത്യക്ക് ഭീഷണിയുമായി...
26 April 2025 10:23 AM GMTസ്പെയിനില് ഇന്ന് സൂപ്പര്‍ ത്രില്ലര്; കോപ്പ ഡെല് റേ ഫൈനലില് എല്...
26 April 2025 10:11 AM GMTഇന്ത്യയില് ലോകകപ്പ് കളിക്കാന് ഞങ്ങള്ക്ക് താല്പര്യമില്ല'; പാക് വനിതാ ...
26 April 2025 10:05 AM GMT