- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐഎസ്എല്‍:യുവ പ്രതിഭകളുമായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ പടയൊരുക്കം: റിയല്‍ കശ്മീര്‍ എഫ്സിയില്‍ നിന്നും റിത്വിക് ദാസ് ബ്ലാസ്റ്റേഴ്‌സില്‍
ആക്രമണാത്മക മിഡ്ഫീല്‍ഡറായി കളിക്കാന്‍ കഴിയുന്ന ബഹുമുഖ വിംഗറായ റിത്വിക് റിയല്‍ കശ്മീര്‍ എഫ്സിയില്‍ നിന്നാണ് ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്. റിയല്‍ കാശ്മീരിനായി അദ്ദേഹം 11 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട് അതില്‍ 6 മല്‍സരങ്ങളില്‍ ആദ്യ ഇലവനില്‍ ഇറങ്ങിയ താരം കഴിഞ്ഞ ഐ-ലീഗ് സീസണില്‍ 2 അസിസ്റ്റുകള്‍ സംഭാവന നല്‍കുകയും ചെയ്തു.പശ്ചിമ ബംഗാളിലെ ചെറിയ പട്ടണമായ ബര്‍ണ്‍പൂരില്‍ നിന്നുള്ള റിത്വിക്, സിഎഫ്എല്‍ ഫസ്റ്റ് ഡിവിഷനിലെ കല്‍ക്കത്ത കസ്റ്റംസില്‍ നിന്ന് തന്റെ ഫുട്ബാള്‍ ജീവിതം ആരംഭിക്കുന്നതിന് മുമ്പ് മോഹന്‍ ബഗന്‍ അക്കാദമിയുടെ ഭാഗമായിരുന്നു

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ വരാനിരിക്കുന്ന സീസണില്‍ 23 കാരനായ മിഡ്ഫീല്‍ഡര്‍ റിത്വിക് കുമാര്‍ ദാസ് കേരള ബ്ലാസ്റ്റേഴ്‌സിനായി ബൂട്ടണിയും. ആക്രമണാത്മക മിഡ്ഫീല്‍ഡറായി കളിക്കാന്‍ കഴിയുന്ന ബഹുമുഖ വിംഗറായ റിത്വിക് റിയല്‍ കശ്മീര്‍ എഫ്സിയില്‍ നിന്നാണ് ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്. റിയല്‍ കാശ്മീരിനായി അദ്ദേഹം 11 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട് അതില്‍ 6 മല്‍സരങ്ങളില്‍ ആദ്യ ഇലവനില്‍ ഇറങ്ങിയ താരം കഴിഞ്ഞ ഐ-ലീഗ് സീസണില്‍ 2 അസിസ്റ്റുകള്‍ സംഭാവന നല്‍കുകയും ചെയ്തു.പശ്ചിമ ബംഗാളിലെ ചെറിയ പട്ടണമായ ബര്‍ണ്‍പൂരില്‍ നിന്നുള്ള റിത്വിക്, സിഎഫ്എല്‍ ഫസ്റ്റ് ഡിവിഷനിലെ കല്‍ക്കത്ത കസ്റ്റംസില്‍ നിന്ന് തന്റെ ഫുട്ബാള്‍ ജീവിതം ആരംഭിക്കുന്നതിന് മുമ്പ് മോഹന്‍ ബഗന്‍ അക്കാദമിയുടെ ഭാഗമായിരുന്നു.
ഐ-ലീഗിനായി സ്‌നോ ലിയോപാഡ്‌സ് തിരഞ്ഞെടുക്കുന്നതിന് മുമ്പ് കല്‍ക്കത്ത പ്രീമിയര്‍ ഡിവിഷന്‍ ഗ്രൂപ്പ് ബിയില്‍ കാളിഘട്ട് എഫ്സിക്കായി കളിച്ചു. 2018 ഡിസംബറില്‍ ഐ-ലീഗില്‍ അരങ്ങേറ്റം കുറിച്ച അദ്ദേഹം തന്റെ വേഗതയും പന്തിലുള്ള മികച്ച നിയന്ത്രണവും, കഴിവും കൊണ്ട് മതിപ്പുളവാക്കി.ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ക്ലബ്ബിലൊന്നായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിലൂടെ ഐഎസ്എല്ലില്‍ അരങ്ങേറ്റം കുറിക്കുവാന്‍ അവസരം ലഭിച്ചതില്‍ താന്‍ ഭാഗ്യവാനാണെന്ന് റിത്വിക് ദാസ് പറഞ്ഞു.
തന്റെ പ്രഫഷണല്‍ കരിയറിലെ സുപ്രധാന വഴിത്തിരിവാണിതെന്നും റിത്വിക് പറഞ്ഞു.കേരള ബ്ലാസ്‌റ്റേഴ്‌സില്‍ അംഗമാകുന്ന റിത്വിക്കിനെ അഭിനന്ദിക്കുന്നതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.അദ്ദേഹത്തിന്റെ ഫുട്‌ബോള്‍ ജീവിതം കെട്ടിപ്പടുക്കുന്നതിനുള്ള മികച്ച അവസരമാണിത്. അതിനായി തന്റെ മികച്ച ശ്രമങ്ങളില്‍ ഏര്‍പ്പെടുമെന്നും ടീമിനോടുള്ള പരമാവധി അഭിനിവേശം പ്രകടിപ്പിക്കുമെന്നും താന്‍ പ്രതീക്ഷിക്കുന്നു. യുവ പ്രതിഭകളെ തിരിച്ചറിയുന്നതിലും വികസിപ്പിക്കുന്നതിലും കേരള ബ്ലാസ്റ്റേഴ്‌സ് എല്ലായ്‌പ്പോഴും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ഐഎസ്എല്ലിന്റെ കഴിഞ്ഞ 6 സീസണുകളില്‍, അവരുടെ കരിയര്‍ കെട്ടിപ്പടുക്കാന്‍ താല്‍പ്പര്യപ്പെടുന്ന ചെറുപ്പക്കാരും പ്രഗത്ഭരുമായ കളിക്കാര്‍ക്ക് ക്ലബ് ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ നല്‍കി. തനിക്കും ടീമിനും വിജയം കൈവരിക്കാന്‍ റിത്വിക് ഈ അവസരം ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കരോലിസ് സ്‌കിന്‍കിസ് പറയുന്നു.
RELATED STORIES
നിക്ഷേപ തുക തിരികെ കിട്ടിയില്ലെന്ന്; കോന്നി റീജിയണല്‍ സഹകരണ ബാങ്കില്‍...
11 March 2025 11:17 AM GMTമുക്കത്ത് കര്ഷകന് സൂര്യാഘാതമേറ്റു
11 March 2025 11:01 AM GMTഉയര്‍ന്ന താപനില; തെലങ്കാനയില്‍ ഇനി ഹാഫ് ഡേ സ്കൂള്‍
11 March 2025 10:41 AM GMTഗസയെ കാത്തിരിക്കുന്നത് കടുത്ത ക്ഷാമം; മുന്നറിയിപ്പുമായി...
11 March 2025 10:24 AM GMTലഹരിക്കെതിരായ യുദ്ധമെന്ന പേരില്‍ 30,000 പേരെ കൊന്നു; ഫിലിപ്പീന്‍സ്...
11 March 2025 9:52 AM GMTഅമേരിക്കയില്‍ മുസ്ലിം വിരുദ്ധത വര്‍ധിച്ചതായി റിപോര്‍ട്ട്
11 March 2025 9:44 AM GMT