- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെ പ്രശാന്ത് കേരള ബ്ലാസ്റ്റേഴ്സുമായുള്ള കരാര്‍ 2023 വരെ പുതുക്കി
അത്ലറ്റിക്സില് ഓട്ടക്കാരനായി തുടങ്ങിയ പ്രശാന്ത് ഫുട്ബോളില്‍ ആരംഭം കുറിച്ചത് 2008ല്‍ ആണ്. അണ്ടര്‍ 14 വിഭാഗത്തില്‍ കേരളത്തിനെ പ്രതിനിധീകരിച്ചു. ശേഷം എഐഐഎഫ് റീജ്യണല്‍ അക്കാഡമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.2016ലാണ് ഈ വലം കാല് മധ്യനിരക്കാരന് കേരള ബ്ലാസ്റ്റേഴ്സുമായി കരാര്‍ ഒപ്പിട്ടത്
കൊച്ചി: ഇരുപത്തി മൂന്നുകാരനായ പ്രശാന്ത് കറുത്തടത്കുനിയുമായുള്ള കരാര്‍ രണ്ട് വര്‍ഷത്തേക്ക് കൂടി പുതുക്കിയതായി കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ്അറിയിച്ചു. ഐഎസ്എല്‍ ഏഴാം സീസണില്‍ ടീമിന്റെ ഭാഗമാണ് കോഴിക്കോട് സ്വദേശിയായ ഈ വിങ്ങര്‍. അത്ലറ്റിക്സില് ഓട്ടക്കാരനായി തുടങ്ങിയ പ്രശാന്ത് ഫുട്ബോളില്‍ ആരംഭം കുറിച്ചത് 2008ല്‍ ആണ്. അണ്ടര്‍ 14 വിഭാഗത്തില്‍ കേരളത്തിനെ പ്രതിനിധീകരിച്ചു. ശേഷം എഐഐഎഫ് റീജ്യണല്‍ അക്കാഡമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.2016ലാണ് ഈ വലം കാല് മധ്യനിരക്കാരന് കേരള ബ്ലാസ്റ്റേഴ്സുമായി കരാര്‍ ഒപ്പിട്ടത്. ശേഷം ചെന്നൈ സിറ്റി എഫ്സി ക്ലബിലേക് ലോണില്‍ പോയി കളിക്കുകയും ചെയ്തു അവരുടെ ആദ്യ ടീമില്‍ കളിച്ച് പരിചയ സമ്പത്ത് നേടി.
കഴിഞ്ഞ സീസണില്‍ മിന്നുന്ന പ്രകടനത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ചു. വിങ്ങില്‍ 12 മല്‍സരങ്ങള്‍ കെബിഎഫ്സിക്ക് വേണ്ടി കളിച്ചു കൂടാതെ എഫ്സി ഗോവയ്ക്ക് എതിരായ നിര്‍ണായക മത്സരത്തില്‍ ഗോള്‍ അവസരമൊരുക്കി.ഈ സീസണില്‍ വിങ് ബാക്ക് സ്ഥാനത്തും പ്രശാന്ത് കളിച്ചു. രണ്ട് മത്സരത്തില്‍ തുടക്കം മുതല്‍ ഇറങ്ങി. മറ്റ് മത്സരങ്ങളില്‍ പകരക്കാരനായി ഇറങ്ങി. ടീമിന് ആവശ്യമുള്ള ഘട്ടങ്ങളില്‍ ടീമിനായി എല്ലാം നല്കാന് ഈ വേഗം കൂടിയ വിങ്ങര്‍ തയ്യാറാണ്. വരും വര്‍ഷങ്ങളില്‍ ആദ്യ പതിനൊന്നില്‍ സ്ഥാനം ഊട്ടിയുറപ്പിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം.അടുത്ത രണ്ട് വര്‍ഷം കൂടി എന്റെ ഹോം ക്ലബ്ബിനൊപ്പം തുടരാന്‍ അവസരം കിട്ടിയത് മഹത്തായ കാര്യമായി കാണുന്നുവെന്ന് പ്രശാന്ത് പറഞ്ഞു.
ഒരുപാട് വെല്ലുവിളികള്‍ നേരിട്ടു. പക്ഷേ അടുത്ത രണ്ട് വര്‍ഷം കഴിവിന്റെ പരമാവധി ക്ലബ്ബിന് നല്കാന് താന്‍ ഒരുക്കമാണ്. ആരാധകര്‍ക്ക് മുന്നില്‍ ഉടന്‍ കളിക്കാനുമാകുമെന്നും കരാര്‍ പുതുക്കിയ ശേഷം പ്രശാന്ത് പറഞ്ഞു.പ്രശാന്ത് പരിശീലനത്തില്‍ കഠിനധ്വാനിയാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോളിസ് സ്കിന്‍കിസ് പറഞ്ഞു.ടീമിന് ആവശ്യമുള്ളപ്പോള്‍ കഴിവിന്റെ പരമാവധി അദ്ദേഹം നല്‍കാറുണ്ട്. പുതിയ കരാര്‍ അദ്ദേഹത്തിന് അര്‍ഹതപ്പെട്ടതാണെന്ന് കരുതുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷമായി അദ്ദേഹം ക്ലബ്ബിന്റെ കൂടെയുണ്ട്. കേരള ബ്ലാസ്റ്റേഴ്സിനെ പോലൊരു വലിയ ക്ലബ്ബിന് വേണ്ടി കളിക്കുന്നതിനെ കുറിച്ചു അദ്ദേഹത്തിനറിയാം. ക്ലബ്ബിനൊപ്പം അദ്ദേഹത്തിന്റെ വളര്‍ച്ചയെ പ്രതീക്ഷയോടെ നോക്കി കാണുന്നുവെന്നും കരോളിസ് സ്കിന്‍കിസ് പറഞ്ഞു.