Football

ഇതിഹാസ ഗോള്‍ കീപ്പര്‍ ജിയാന്‍ലൂജി ബഫണ്‍ന്റെ മകന്‍ ഇറ്റലിയ്ക്കായി കളിക്കില്ല; ചെക്ക് ദേശീയ ടീമിനായി ഇറങ്ങും

ഇതിഹാസ ഗോള്‍ കീപ്പര്‍ ജിയാന്‍ലൂജി ബഫണ്‍ന്റെ മകന്‍ ഇറ്റലിയ്ക്കായി കളിക്കില്ല; ചെക്ക് ദേശീയ ടീമിനായി ഇറങ്ങും
X

റോം: ഇതിഹാസ ഗോള്‍ കീപ്പര്‍ ഇറ്റലിയുടെ ജിയാന്‍ലൂജി ബഫണ്‍ന്റെ മകന്‍ ലൂയിസ് ബഫണ്‍ ദേശീയ ടീമിനായി ഇറങ്ങില്ല. തന്റെ മാതാവിന്റെ ജന്‍മനാടായ ചെക്ക് റിപ്പബ്ലിക്ക് ടീമിനായാണ് താരം കൡക്കാന്‍ ഇറങ്ങുന്നത്. 17കാരനായ ലൂയിസ് നിലവില്‍ ഇറ്റലിയിലെ സെക്കന്റ് ഡിവിഷന്‍ ക്ലബ്ബായ പിസയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്. താരത്തിന്റെ പ്രൊഫഷണല്‍ ഫുട്‌ബോളിലേക്കുള്ള ആദ്യ ചുവട് വെപ്പാണ് പിസാ ക്ലബ്ബിനൊപ്പം. മാതാവും മോഡലുമായ അലീനാ സെറീഡോവയുടെ നാടാണ് ചെക്ക്. പിതാവിന്റെയും മാതാവിന്റെയും ഉപദേശം അനുസരിച്ചാണ് താന്‍ ചെക്ക് ടീമിനായി കളിക്കുന്നതെന്ന് ലൂയിസ് വ്യക്തമാക്കി. തന്റെ ഫുട്‌ബോള്‍ കരിയറിന് ഏറ്റവും മികച്ചത് ചെക്ക് ടീമിനൊപ്പമാണെന്ന്് പിതാവ് വ്യക്തമാക്കിയതായും ലൂയിസ് അറിയിച്ചു. ചെക്ക് റിപ്പബ്ലിക്കിന്റെ അണ്ടര്‍ 18 ടീമിലേക്ക് താരത്തെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇംഗ്ലണ്ട്, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍ എന്നീ ടീമുകള്‍ക്കെതിരേയാണ് ചെക്ക് റിപ്പബ്ലിക്കിന്റെ അടുത്ത മല്‍സരങ്ങള്‍.2006 ലോകകപ്പില്‍ ഇറ്റലിക്ക് കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പ്രകടനം നടത്തിയ താരമാണ് ബഫണ്‍. ഇക്കഴിഞ്ഞ ഫെബ്രുവരിയിലും ലൂയിസ് ബഫണെ ചെക്ക് അണ്ടര്‍ 18 ടീമിലേക്ക് തിരഞ്ഞെടുത്തിരുന്നു. താരം വിങറാണ്.




Next Story

RELATED STORIES

Share it