Football

ഫിഫാ ദ ബെസ്റ്റ് മെസ്സിക്ക്; സ്‌കലോണിക്കും മാര്‍ട്ടിനസിനും പുരസ്‌കാരം

ആരാധകര്‍ക്കുള്ള പുരസ്‌കാരവും അര്‍ജന്റീന സ്വന്തമാക്കി.

ഫിഫാ ദ ബെസ്റ്റ് മെസ്സിക്ക്; സ്‌കലോണിക്കും മാര്‍ട്ടിനസിനും പുരസ്‌കാരം
X



പാരിസ്: ഫിഫയുടെ മികച്ച താരമായി അര്‍ജന്റീനന്‍ ഇതിഹാസ താരം ലയണല്‍ മെസ്സിയെ തിരഞ്ഞെടുത്തു. അര്‍ജന്റീനയ്ക്കായി ലോകകപ്പ് നേടികൊടുത്ത താരം പിഎസ്ജിയ്ക്കായും മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയിരുന്നു. റയല്‍ മാഡ്രിഡിന്റെ കരീബെന്‍സിമ, പിഎസ്ജിയുടെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ എന്നിവരെ പിന്തള്ളിയാണ് മെസ്സിയുടെ നേട്ടം.2019ലും മെസ്സി ഈ പുരസ്‌കാരത്തിന് അര്‍ഹനായിരുന്നു. മികച്ച പരിശീലകനുള്ള പുരസ്‌കാരം അര്‍ജന്റീനയുടെ ലയണല്‍ സ്‌കലോണിയും മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്‌കാരം അര്‍ജന്റീനയുടെ തന്നെ എമിലിയാനോ മാര്‍ട്ടിനസും സ്വന്തമാക്കി. മെസ്സി പിഎസ്ജിയ്ക്കായി കഴിഞ്ഞ സീസണില്‍ 27 മല്‍സരത്തില്‍ നിന്ന് 16 ഗോളും 14 അസിസ്റ്റും നേടിയിരുന്നു.

ഫിഫയുടെ മികച്ച വനിതാ താരമായി സ്‌പെയിനിന്റെ അലക്‌സിയാ പുട്ടെയാസിനെ തിരഞ്ഞെടുത്തു.ആരാധകര്‍ക്കുള്ള പുരസ്‌കാരവും അര്‍ജന്റീന സ്വന്തമാക്കി. 2016 മുതലാണ് ഫിഫ ദി ബെസ്റ്റ് പുരസ്‌കാരം ആരംഭിച്ചത്.


Next Story

RELATED STORIES

Share it