Football

മലയാളി താരം ബിജോയ് വര്‍ഗീസ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് വിട്ടു; തോമസ് ചെറിയാന്‍ ടീമിലെത്തും

മലയാളി താരം ബിജോയ് വര്‍ഗീസ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് വിട്ടു; തോമസ് ചെറിയാന്‍ ടീമിലെത്തും
X

കൊച്ചി: മലയാളി പ്രതിരോധ താരം ബിജോയ് വര്‍ഗീസ് കേരളാ ബ്ലാസ്റ്റേഴ്സ് വിട്ടു. താരത്തെ ഐ-ലീഗ് ക്ലബ്ബായ ഇന്റര്‍ കാശിക്ക് സ്ഥിര കരാറില്‍ കൈമാറി. ബിജോയ് ക്ലബ്ബ് വിട്ടതോടെ പകരക്കാരനായി ബ്ലാസ്റ്റേഴ്‌സില്‍ എത്തുന്നത് അര്‍ദ്ധ മലയാളിയായ തോമസ് ചെറിയാനാണ് . ഇന്ത്യന്‍ അണ്ടര്‍ 20 ടീമിന്റെ നായകന്‍ കൂടിയായ തോമസ് ചെറിയാനെ സീസണ്‍ തുടക്കത്തില്‍ ബ്ലാസ്റ്റേഴ്സ് ചര്‍ച്ചില്‍ ബ്രദേഴ്‌സിലേക്ക് ലോണില്‍ അയച്ചിരുന്നു. എന്നാല്‍ ജനുവരിയില്‍ താരത്തെ ബ്ലാസ്റ്റേഴ്സ് തിരിച്ച് വിളിക്കുകയും ചെയ്തു.

ഡല്‍ഹിയില്‍ ജനിച്ച തോമസിന്റെ കുടുംബ വേരുകള്‍ കേരളത്തിലെ പത്തനംതിട്ടയിലാണ്. നേരത്തെ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഡല്‍ഹിയിലെ ആരാധകക്കൂട്ടായ്മയില്‍ അടക്കം ഭാഗമായ താരമാണ് തോമസ്. ഈ സീസണില്‍ ചര്‍ച്ചിലിനായി 3 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. കൂടാതെ മംഗോളിയ, ഇറാന്‍, ലാഓസ്, ഭൂട്ടാന്‍, മാല്‍ഡീവ്‌സ് എന്നിവരുടെ അണ്ടര്‍ 20 ടീമിനെതിരെയും താരം മികവ് പ്രകടിപ്പിച്ചിട്ടുണ്ട്.




Next Story

RELATED STORIES

Share it