Football

റയല്‍ മാഡ്രിഡ് ഇതിഹാസം മാഴ്‌സെലോ വിരമിച്ചു

റയല്‍ മാഡ്രിഡ് ഇതിഹാസം മാഴ്‌സെലോ  വിരമിച്ചു
X

സാവോപോളോ: റയല്‍ മാഡ്രിഡ് ഇതിഹാസ താരവും ബ്രസീല്‍ ഡിഫന്‍ഡറുമായ മാഴ്‌സെലോ 36-ാം വയസ്സില്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ബ്രസീലിനായി 58 മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്. ബ്രസീലിയന്‍ ക്ലബ്ബ് ഫ്‌ലുമിനെന്‍സിയിലൂടെയാണ് ഫുട്‌ബോളില്‍ അരങ്ങേറ്റം. 2007 ല്‍ 18-ാം വയസ്സിലാണ് റയല്‍ മാഡ്രിഡില്‍ എത്തുന്നത്. റയലിന് ഒപ്പം അഞ്ച് ചാംപ്യന്‍സ് ലീഗ് കിരീടങ്ങളും ആറ് ലാ ലിഗ കിരീടങ്ങളും ഉള്‍പ്പെടെ ബെര്‍ണബ്യൂവില്‍ 15 വര്‍ഷത്തിനുള്ളില്‍ 25 പ്രധാന കിരീടങ്ങള്‍ നേടിയിട്ടുണ്ട്.

'ഒരു കളിക്കാരനെന്ന നിലയില്‍ എന്റെ യാത്ര ഇവിടെ അവസാനിക്കുന്നു, പക്ഷേ എനിക്ക് ഫുട്‌ബോളിന് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. എല്ലാത്തിനും നന്ദി-മാഴ്‌സെലോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 2021-ല്‍ മാര്‍സെലോ റയലിന്റെ ക്യാപ്റ്റനായിയിരുന്നു. 117 വര്‍ഷത്തിനിടെ ക്ലബ്ബില്‍ ആംബാന്‍ഡ് ലഭിക്കുന്ന ആദ്യത്തെ സ്പാനിഷ് ഇതരക്കാരനായിരുന്നു മാഴ്‌സെലോ.

'റയല്‍ മാഡ്രിഡിന്റെയും ലോക ഫുട്‌ബോളിന്റെയും ചരിത്രത്തിലെ ഏറ്റവും മികച്ച ലെഫ്റ്റ് ബാക്കുകളില്‍ ഒരാളാണ് മാഴ്‌സെലോ, വളരെക്കാലം അദ്ദേഹത്തെ ആസ്വദിക്കാനുള്ള പദവി ഞങ്ങള്‍ക്ക് ലഭിച്ചു. 'അദ്ദേഹം ഞങ്ങളുടെ ഏറ്റവും മികച്ച ഇതിഹാസങ്ങളില്‍ ഒരാളാണ്, റയല്‍ മാഡ്രിഡ് എപ്പോഴും അവന്റെ വീടായിരിക്കുംറയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫ്‌ലോറന്റിനോ പെരസ് പറഞ്ഞു:

2021-22 സീസണിന്റെ അവസാനത്തില്‍ അദ്ദേഹം മാഡ്രിഡ് വിട്ട് ഗ്രീക്ക് ടീമായ ഒളിംപിയാക്കോസിലേക്ക് ചേക്കേറി. മാര്‍സെലോ 2023-ല്‍ ബാല്യകാല ക്ലബ്ബായ ഫ്‌ലുമിനെന്‍സില്‍ വീണ്ടും ചേര്‍ന്നു. ഇവിടെ 68 മത്സരങ്ങള്‍ കളിച്ചിരുന്നു. കഴിഞ്ഞ നവംബറില്‍ ക്ലബ്ബ് വിട്ട മാഴ്‌സെലോ പിന്നീട് ഒരു ക്ലബ്ബിനായി കളിച്ചിരുന്നില്ല.






Next Story

RELATED STORIES

Share it