Football

ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ കിരീടം; ലിയോ തന്നെ രാജാവ്

ഗോളി ഡ്രേക്ക് കലണ്ടറിന്റെ പ്രകടനം മയാമിക്ക് നിര്‍ണായകമായി.

ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ കിരീടം; ലിയോ തന്നെ രാജാവ്
X

നാഷ്വില്‍: ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ എന്ന റെക്കോഡും അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസ്സി. ഇന്റര്‍ മയാമിക്കൊപ്പം ലീഗ്സ് കപ്പ് സ്വന്തമാക്കിയാണ് മെസ്സി ചരിത്രമെഴുതിയത്. ലിയോയുടെ കരിയറിലെ 44-ാം കിരീടമാണിത്. ലീഗ്സ് കപ്പിലെ ടോപ് സ്‌കോറര്‍, പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും മെസ്സി പേരിലാക്കി. ഫൈനലില്‍ ഇന്റര്‍ മയാമിക്കായി നിശ്ചിത സമയത്തും പെനാല്‍റ്റി ഷൂട്ടൗട്ടിലും മെസ്സി വല കുലുക്കിയിരുന്നു. മയാമിക്കൊപ്പം അരങ്ങേറ്റം കുറിച്ച് 29 ദിവസങ്ങള്‍ക്ക് മാത്രമാണ് ക്ലബ്ബില്‍ മെസിയുടെ കന്നിക്കിരീടധാരണം.


ഫൈനലില്‍ നാഷ്വില്ലിനെ സഡന്‍ ഡത്തില്‍ 10-9 എന്ന ഗോള്‍നിലയില്‍ തോല്‍പിച്ചാണ് ഇന്റര്‍ മയാമിയുടെ കിരീടധാരണം. ലീഗ്സ് കപ്പിലും ക്ലബ്ബ് ചരിത്രത്തിലും മയാമിയുടെ കന്നിക്കിരീടമാണിത്. നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ഗോള്‍ വീതമടിച്ച് സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും അവിടെ നിന്ന് സഡന്‍ ഡത്തിലേക്കും നീണ്ടത്. ഇരു ടീമുകളും 11 വീതം കിക്കുകള്‍ ഷൂട്ടൗട്ടില്‍ എടുക്കേണ്ടിവന്നു വിജയിയെ കണ്ടെത്താന്‍. ഗോളി ഡ്രേക്ക് കലണ്ടറിന്റെ പ്രകടനം മയാമിക്ക് നിര്‍ണായകമായി.






Next Story

RELATED STORIES

Share it