- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രീമിയര്‍ ലീഗ്; ലെസ്റ്ററിനെതിരേ ചെല്‍സിക്ക് ജയം; ടോപ് വണ്ണില്‍
കൊളംബിയന്‍ താരം റൗള്‍ ജിമ്മന്സാണ് ആറാം സ്ഥാനത്തുള്ള വോള്‍വ്സിനായി സ്കോര്‍ ചെയ്തത്.
കിങ് പവര്‍ സ്റ്റേഡിയം; ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി ഒന്നാം സ്ഥാനത്ത് തുടരുന്നു.ലീഗില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ 12ാം സ്ഥാനത്തുള്ള ലെസ്റ്ററിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ചെല്‍സി വീഴ്ത്തിയത്. ജയത്തോടെ ഒന്നാം സ്ഥാനത്തെ ലീഡ് ആറ് പോയിന്റാക്കി ഉയര്‍ത്തി.റൂഡിഗര്‍, കാന്റെ, പുലിസിക്ക് എന്നിവരാണ് ടുഷേലിന്റെ ടീമിനായി ഇന്ന് സ്കോര്‍ ചെയ്തത്. മറ്റ് മല്‍സരങ്ങളില്‍ ആസ്റ്റണ്‍ വില്ല ബ്രിങ്ടണെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി. ബേണ്‍ലി -ക്രിസ്റ്റല്‍ പാലസ് മല്‍സരം (3-3) സമനിലയില്‍ കലാശിച്ചു. ലീഗിലെ 14ാം സ്ഥാനക്കാരായ ബ്രന്റ്ഫോഡിനെ അവസാന സ്ഥാനക്കാരയ ന്യൂകാസില്‍ യുനൈറ്റഡ് 3-3ന് തളച്ചു.സ്വന്തം താരത്തിന്റെ സെല്‍ഫ് ഗോളാണ് സൗദിഭീമന്മാര്ക്ക് തിരിച്ചടിയായത്. ലീഗില്‍ അപരാജിത കുതിപ്പ് തുടര്‍ന്ന് മൂന്നാം സ്ഥാനത്ത് നില്ക്കുന്ന വെസ്റ്റ്ഹാമിനെ അട്ടിമറിവീരന്മാരായ വോള്‍വ്സ് 1-0ത്തിന് തോല്‍പ്പിച്ചു. കൊളംബിയന്‍ താരം റൗള്‍ ജിമ്മന്സാണ് ആറാം സ്ഥാനത്തുള്ള വോള്‍വ്സിനായി സ്കോര്‍ ചെയ്തത്. സതാംപ്ടണിനെ നോര്‍വിച്ച് 2-1നും പരാജയപ്പെടുത്തി.
RELATED STORIES
നാഷണൽ ലീഗിൻ്റെ വഖ്ഫ് സമ്മിറ്റ് കോഴിക്കോട് മുതലക്കുളത്ത് ഇന്ന് വൈകീട്ട്
22 Nov 2024 9:35 AM GMTഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMTകോഴിക്കോട് വിമാനത്താവളം പാര്‍ക്കിങ് ഫീസ്- ഗതാഗതക്കുരുക്ക് ഉടന്‍...
22 Nov 2024 7:19 AM GMTമുനമ്പം പ്രശ്നം; കുറ്റക്കാര്‍ ഫാറൂഖ് കോളജെന്ന് മന്ത്രി വി...
22 Nov 2024 7:14 AM GMTജെസിബിയുടെ സാഹിത്യ പുരസ്കാരം കാപട്യമെന്ന് എഴുത്തുകാർ
22 Nov 2024 6:34 AM GMTതൃശൂരില്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്‍...
22 Nov 2024 6:10 AM GMT