- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫ്രഞ്ച് പ്രസിഡന്റിന്റെ ഇസ്‌ലാം വിരുദ്ധത; പോഗ്‌ബെ ദേശീയ ടീമില്‍ നിന്ന് വിരമിച്ചു
ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷനോ പോഗ്‌ബെയോ ഇതില്‍ ഔദ്ദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.
പാരിസ്: ഫ്രഞ്ച് ദേശീയ ഫുട്‌ബോള്‍ താരം പോള്‍ പോഗ്‌ബെ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ ഇസ്‌ലാമിക വിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ചാണ് ഫ്രാന്‍സിന്റെ ലോകകപ്പ് ഹീറോയുടെ വിരമിക്കല്‍. യൂറോപ്പ്യന്‍ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷനോ പോഗ്‌ബെയോ ഇതില്‍ ഔദ്ദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. പ്രവാചക നിന്ദ ആരോപിച്ച് ഫ്രാന്‍സില്‍ അധ്യാപകന്‍ കൊലചെയ്യപ്പെട്ടിരുന്നു. ഇതേക്കുറിച്ച് ഇസ്ലാമിക ഭീകരാക്രമണം എന്നാണ് പ്രസിഡന്റ് മക്രോണ്‍ പ്രതിപാദിച്ചത്. ആഗോള ഭീകരവാദത്തിന്റെ പ്രധാന ഉറവിടം ഇസ് ലാമാണെന്നും മാക്രോണ്‍ ആരോപിച്ചിരുന്നു. കൂടാതെ കൊല്ലപ്പെട്ട അധ്യാപകന് ഫ്രാന്‍സിലെ പരോമന്നത് ബഹുമതിയായ ഫ്രഞ്ച് ലിജ്യന്‍ ഡി ഓണര്‍ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വിവാദത്തെ തുടര്‍ന്ന് ഫ്രാന്‍സിലെ ഇസ് ലാമിക ആരാധാലയങ്ങള്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. അധ്യാപകനെ കൊന്നയാളെ ഫ്രഞ്ച് പോലിസ് വെടിവച്ചു കൊന്നിരുന്നു.
സംഭവത്തിലെ ഫ്രാന്‍സിന്റെ നടപടി ഇസ്ലാമിക രാജ്യങ്ങളില്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. പ്രസിഡന്റിന്റെ പ്രസ്താവന പോഗ്‌ബെയെ വേദനിപ്പിച്ചെന്നും തുടര്‍ന്ന് വിരമിക്കല്‍ തീരുമാനം എടുക്കുകയായിരുന്നുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 27കാരനായ പോഗ്‌ബെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായാണ് കളിക്കുന്നത്.ഇസ്‌ലാം മത വിശ്വാസിയായ പോഗ്‌ബെ ഫ്രാന്‍സിന്റെ 2018 ലോകകപ്പ് കിരീട നേട്ടത്തിലെ നിര്‍ണ്ണായക താരമാണ്. ഗിനിയന്‍ വംശജനായ പോഗ്‌ബെ ഫ്രാന്‍സിലേക്ക് കുടിയേറിയതാണ്. താരത്തിന് ഇരട്ട പൗരത്വമുണ്ട്.
RELATED STORIES
എ പി അസ്ലം ഹോളി ഖുര്‍ആന്‍ അവാര്‍ഡ് വിതരണവും ഖുര്‍ആന്‍ സമ്മേളനവും
22 Dec 2024 3:15 PM GMT2019ലെ പ്രളയം: ദുരിതാശ്വാസ തുക തിരിച്ചുനല്‍കാന്‍ നോട്ടീസ്;...
22 Dec 2024 2:43 AM GMTതാനൂര്‍ ബോട്ട് ദുരന്തം: ഇരകളെ സര്‍ക്കാര്‍ വഞ്ചിച്ചു: വെല്‍ഫെയര്‍...
21 Dec 2024 9:51 AM GMTഅംബേദ്കര്‍ അവഹേളനം: അമിത്ഷായെ പുറത്താക്കുക; എസ്ഡിപിഐ പ്രതിഷേധിച്ചു
20 Dec 2024 2:47 PM GMTഅന്‍വര്‍ പഴഞ്ഞി എസ്ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡന്റ്
19 Dec 2024 2:09 PM GMTമുടിവെട്ടാനായി വീട്ടില്‍ നിന്നിറങ്ങി; കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം...
18 Dec 2024 11:14 AM GMT