Football

പെപ്പ് ഗ്വാര്‍ഡിയോളയുടെ മാതാവ് കൊറോണ ബാധിച്ച് മരിച്ചു

പെപ്പ് ഗ്വാര്‍ഡിയോളയുടെ മാതാവ് കൊറോണ ബാധിച്ച് മരിച്ചു
X
മാഡ്രിഡ്: മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് പെപ്പ് ഗ്വാര്‍ഡിയോളയുടെ മാതാവ് കൊറോണ ബാധിച്ച് മരിച്ചു. 82കാരിയായ ഡൊളോറസ് സാലാ കാരിയോ സ്വദേശമായ സ്‌പെയിനിലാണ് മരിച്ചത്. മാഞ്ചസ്റ്റര്‍ സിറ്റി തന്നെയാണ് മരണ വാര്‍ത്ത പുറത്തുവിട്ടത്. ഡൊളോറസിന്റെ സ്ഥിതി ഗുരുതരമായിരുന്നു. നേരത്തേ സ്‌പെയിനിലെ കൊറൊണ ബാധിതര്‍ക്കായി ഗ്വാര്‍ഡിയോള ഒരു മില്ല്യണ്‍ യൂറോ നല്‍കിയിരുന്നു. ഇന്ന് മാത്രം സ്‌പെയിനില്‍ രോഗം ബാധിച്ച് മരിച്ചത് 637 പേരാണ്. ഇതുവരെ 13,055 പേരാണ് ഇവിടെ മരിച്ചത്. സ്‌പെയിനില്‍ കാറ്റലോണിയയിലാണ് മരണ നിരക്ക് കൂടുതല്‍. 2016ലാണ് 49 കാരനായ ഗ്വാര്‍ഡിയോള ബയേണ്‍ മ്യൂണിക്ക്, ബാഴ്‌സലോണ എന്നീ ക്ലബ്ബുകളില്‍ നിന്ന് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ എത്തിയത്.




Next Story

RELATED STORIES

Share it