Football

ലണ്ടന്‍ ഡെര്‍ബി ചെല്‍സിക്ക്; യുനൈറ്റഡിന് സമനില

മറ്റൊരു മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സതാംപ്ടണിനോട് 1-1 സമനില വഴങ്ങി.

ലണ്ടന്‍ ഡെര്‍ബി ചെല്‍സിക്ക്; യുനൈറ്റഡിന് സമനില
X


ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് തകര്‍പ്പന്‍ ജയം. ഇന്ന് നടന്ന ലണ്ടന്‍ ഡെര്‍ബിയില്‍ ആഴ്‌സണലിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ചെല്‍സി തോല്‍പ്പിച്ചത്. ലീഗില്‍ ചെല്‍സി തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കിയപ്പോള്‍ ആഴ്‌സണല്‍ തുടര്‍ച്ചയായ രണ്ടാം പരാജയം നേരിട്ടു.പുതിയ സൈനിങും മുന്‍ താരവുമായ റൊമേലു ലൂക്കാക്ക ആണ് 15ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയത്. താരത്തിന്റെ സീസണിലെ ആദ്യ ഗോളാണ്. രണ്ടാം ഗോള്‍ ജെയിംസിന്റെ വക 35ാം മിനിറ്റിലാണ്. രണ്ടാം പകുതിയില്‍ ആഴ്‌സണല്‍ മികച്ച തിരിച്ചുവരവ് നടത്തിയെങ്കിലും ഗോള്‍ കീപ്പര്‍ മെന്‍ഡിയുടെ മികവ് അവര്‍ക്ക് തിരിച്ചടിയായി.


മറ്റൊരു മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സതാംപ്ടണിനോട് 1-1 സമനില വഴങ്ങി. സതാംപ്ടണിന്റെ ആദ്യ ഗോള്‍ യുനൈറ്റഡിന്റെ ഫ്രെഡിന്റെ വക സെല്‍ഫ് ഗോളായിരുന്നു. 55ാം മിനിറ്റില്‍ ഗ്രീന്‍വുഡാണ് യുനൈറ്റഡിന്റെ സമനില ഗോള്‍ നേടിയത്.




Next Story

RELATED STORIES

Share it