Football

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; സിറ്റിക്കും ലിവര്‍പൂളിനും വന്‍ ജയം

ബേണ്‍ലിയെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തിയാണ് ചെമ്പട ജയപരമ്പര തുടര്‍ന്നത്.

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; സിറ്റിക്കും ലിവര്‍പൂളിനും വന്‍ ജയം
X


ഇത്തിഹാദ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ രണ്ടാം റൗണ്ട് മല്‍സരങ്ങള്‍ക്ക് തുടക്കം.ഇന്ന് നടന്ന മല്‍സരങ്ങളില്‍ ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി എന്നിവര്‍ വമ്പന്‍ ജയം നേടി. ബേണ്‍ലിയെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തിയാണ് ചെമ്പട ജയപരമ്പര തുടര്‍ന്നത്.18ാം മിനിറ്റില്‍ ഡിഗോ ജോട്ട, 69ാം മിനിറ്റില്‍ സാദിയോ മാനെ എന്നിവരാണ് ലിവര്‍പൂളിനായി സ്‌കോര്‍ ചെയ്തത്. മറ്റൊരു മല്‍സരത്തില്‍ മാഞ്ച്‌സറ്റര്‍ സിറ്റി ലീഗിലെ ആദ്യ ജയം നേടി.നോര്‍വിച്ച് സിറ്റിയെ തകര്‍ത്തെറിഞ്ഞാണ് സിറ്റിയുടെ ജയം.ക്രുല്‍(7-സെല്‍ഫ്), പുതിയ സൈനിങ് ഗ്രീലിഷ് (22), ലപ്പോര്‍ട്ടെ (64), സ്‌റ്റെര്‍ലിങ് (71),മെഹറസ്(84) എന്നിവരാണ് സിറ്റിയ്ക്കായി ഗോള്‍ നേടിയത്.ഗബ്രിയേല്‍ ജീസുസ് രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കിയപ്പോള്‍ റൂബന്‍ ഡയസ് ഒരു ഗോളിനും വഴിയൊരുക്കി.മറ്റ് മല്‍സരങ്ങളില്‍ എവര്‍ട്ടണെ ലീഡ്‌സ് സമനിലയില്‍ കുരുക്കി. വാറ്റ്‌ഫോഡിനെ ബ്രിങ്ടണ്‍ എതിരില്ലാത്ത രണ്ട് ഗോളിനും തോല്‍പ്പിച്ചു.




Next Story

RELATED STORIES

Share it