Football

പിഎസ്ജിക്ക് എംബാപ്പെയെ വേണ്ട; വില്‍പ്പനയ്ക്ക് വച്ചു

മാഞ്ചസ്റ്റര്‍ യുനൈറ്റഡും ആഴ്‌സണലും താരത്തിന് പിറകെയുണ്ട്.

പിഎസ്ജിക്ക് എംബാപ്പെയെ വേണ്ട; വില്‍പ്പനയ്ക്ക് വച്ചു
X
പാരിസ്: ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബപ്പെയെ വില്‍പ്പനയ്ക്ക് വച്ച് പിഎസ്ജി. താരത്തെ നിലവിലെ പിഎസ്ജിയുടെ പ്രീ സീസണ്‍ ടൂറില്‍ നിന്നു ഒഴിവാക്കി. അടുത്ത സീസണില്‍ തങ്ങളും ആയി കരാര്‍ തീരുന്ന എംബപ്പെ ഫ്രീ ആയി റയല്‍ മാഡ്രിഡിലേക്ക് പോവാന്‍ രഹസ്യധാരണ ഉണ്ടാക്കിയത് ആയാണ് പി.എസ്.ജി കരുതുന്നത്. അതിനാല്‍ തന്നെ താരത്തെ സൗജന്യമായി നഷ്ടം ആവുന്നതിലും ഭേദം താരത്തെ വില്‍ക്കുക എന്ന നിലപാടാണ് പിഎസ്ജി സ്വീകരിച്ചിരിക്കുന്നത്.

നേരത്തെ പി.എസ്.ജി ഉടമയുടെ പരസ്യ പ്രസ്താവനകളോട് ഒന്നും എംബപ്പെ പ്രതികരിച്ചിരുന്നില്ല. അതേസമയം ഇന്ന് മുതല്‍ ഏത് ക്ലബ്ബ് ഓഫറുമായി മുന്നോട്ട് വന്നാലും താരത്തെ വില്‍ക്കാനാണ് പിഎസ്ജിയുടെ ഉദ്ദേശം. തങ്ങളെ എംബപ്പെ ചതിച്ചു എന്ന നിലപാട് ആണ് പിഎസ്ജിക്കുള്ളത്. അതിനാല്‍ തന്നെ താരത്തിന്റെ താല്‍പ്പര്യം ഇനിയവര്‍ പരിഗണിക്കില്ല. 150 മില്യണ്‍ യൂറോ എങ്കിലും പിഎസ്ജി താരത്തിന് ആയി പ്രതീക്ഷിക്കുന്നുണ്ട്. റയല്‍ മാഡ്രിഡ് ആവും താരത്തിനായി ആദ്യം മുന്നിലെത്തുക. മാഞ്ചസ്റ്റര്‍ യുനൈറ്റഡും ആഴ്‌സണലും താരത്തിന് പിറകെയുണ്ട്.






Next Story

RELATED STORIES

Share it