Football

പരിശീലനം തുടര്‍ന്ന് റൊണാള്‍ഡോ; പരിശീലനത്തിന് ഇല്ലെന്ന് വാറ്റ്‌ഫോഡ്

കൊറോണയെ തുടര്‍ന്ന് പോര്‍ച്ചുഗലില്‍ ആയിരുന്ന താരം രണ്ടാഴ്ച മുമ്പ് ഇറ്റലിയില്‍ എത്തിയിരുന്നു.

പരിശീലനം തുടര്‍ന്ന് റൊണാള്‍ഡോ; പരിശീലനത്തിന് ഇല്ലെന്ന് വാറ്റ്‌ഫോഡ്
X

ടൂറിന്‍: രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസിനായി പരിശീലനം നടത്തി. ടൂറിനിലെ ക്യാംപില്‍ താരം സ്വന്തം ജീപ്പിലെത്തിയാണ് പരിശീലനം നടത്തിയത്. സഹതാരങ്ങളും പരിശീലനത്തിന് എത്തിയിരുന്നു. സാമൂഹിക അകലം പാലിച്ചാണ് താരങ്ങള്‍ പരിശീലനം നടത്തിയത്. മെയ്യ് നാലിന് സീരി എ ക്ലബ്ബുകള്‍ പരിശീലനം തുടര്‍ന്നിരുന്നു. നിലവില്‍ താരങ്ങള്‍ തനിച്ചാണ് പരിശീലനം നടത്തുന്നത്. ടീം പരിശീലനം മെയ്യ് അവസാനത്തോടെ തുടരും. കൊറോണയെ തുടര്‍ന്ന് പോര്‍ച്ചുഗലില്‍ ആയിരുന്ന താരം രണ്ടാഴ്ച മുമ്പ് ഇറ്റലിയില്‍ എത്തിയിരുന്നു. ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയാണ് റൊണാള്‍ഡോ ഇന്ന് ക്ലബ്ബിനായി പരിശീലനം നടത്തിയത്. മാര്‍ച്ച് എട്ടിന് ഇന്റര്‍മിലാനെ തോല്‍പ്പിച്ചതാണ് യുവന്റസിന്റെ സീസണിലെ അവസാന മല്‍സരം. ഇറ്റലിയില്‍ നിര്‍ത്തിവച്ച ഫുട്‌ബോള്‍ സീസണ്‍ ജൂണ്‍ 13ന് തുടരുമെന്നാണ് ഇറ്റാലിയന്‍ എഫ് എ അറിയിച്ചത്. നിലവില്‍ ഒരു പോയിന്റിന്റെ ലീഡില്‍ യുവന്റസാണ് സീരി എയില്‍ മുന്നിലുള്ളത്. ലാസിയോയാണ് രണ്ടാമത്.

അതിനിടെ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളിലെ താരങ്ങളും ഇന്ന് പരിശീലനം തുടങ്ങി. എന്നാല്‍ വാറ്റ്‌ഫോഡ് ക്യാപ്റ്റന്‍ ട്രോ ഡീനെ പരിശീലനത്തിന് എത്തിയില്ല. താന്‍ പരിശീലനത്തിന് വരില്ലെന്നും തന്റെ കുടുംബത്തിന്റെ ആരോഗ്യമാണ് തനിക്ക് വലുതെന്നും താരം അറിയിച്ചു.

Next Story

RELATED STORIES

Share it