Football

വീരേന്‍ ഡിസില്‍വ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ സിഇഒ സ്ഥാനത്തുനിന്നും പടിയിറങ്ങി

2014ല്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ സീസണിലാണ് വിരേന്‍ ആദ്യമായി കേരള ബ്ലാസ്റ്റേഴ്‌സില്‍ എത്തിയത്. ആ സീസണില്‍ ടീം ഫൈനലിലെത്തുകയും തുടര്‍ച്ചയായി 2 വര്‍ഷം അദ്ദേഹം ടീമിന്റെ ഭരണ നിര്‍വഹണത്തിന് ചുക്കാന്‍ പിടിക്കുകയും ചെയ്തു. പിന്നീട് ക്ലബ്ബ് വിട്ട വിരേന്‍ 2019 മാര്‍ച്ചില്‍ മടങ്ങിയെത്തിയിരുന്നു

വീരേന്‍ ഡിസില്‍വ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ സിഇഒ സ്ഥാനത്തുനിന്നും പടിയിറങ്ങി
X

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയില്‍ നിന്നും വീരേന്‍ ഡിസില്‍വ പടിയിറങ്ങി. ക്ലബ് സിഇഒ ആയിരുന്ന വിരേന്‍ ഡി സില്‍വ 2020 ജൂണ്‍ ഒന്നു മുതല്‍ ക്ലബ്ബില്‍ നിന്നും വിടവാങ്ങിയതായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി മാനേജ്‌മെന്റ് അറിയിച്ചു. 2014ല്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ സീസണിലാണ് വിരേന്‍ ആദ്യമായി കേരള ബ്ലാസ്റ്റേഴ്‌സില്‍ എത്തിയത്. ആ സീസണില്‍ ടീം ഫൈനലിലെത്തുകയും തുടര്‍ച്ചയായി 2 വര്‍ഷം അദ്ദേഹം ടീമിന്റെ ഭരണ നിര്‍വഹണത്തിന് ചുക്കാന്‍ പിടിക്കുകയും ചെയ്തു. പിന്നീട് ക്ലബ്ബ് വിട്ട വിരേന്‍ 2019 മാര്‍ച്ചില്‍ മടങ്ങിയെത്തിയിരുന്നു.

തുടക്കം മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ അവിഭാജ്യ ഘടകമാണ് വിരേന്‍ എന്നും കെബിഎഫ്സിയിലെ എല്ലാവരും അദ്ദേഹത്തിന്റെ ഗണ്യമായ പരിശ്രമങ്ങള്‍ക്ക് നന്ദി പറയാനും ഭാവിയിലെ എല്ലാ ഉദ്യമങ്ങള്‍ക്കും അദ്ദേഹത്തെിന് ആശംസ അറിയിക്കുന്നതായും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഉടമ നിഖില്‍ ഭരദ്വാജ് പറഞ്ഞു.ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയുള്ള ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാകാന്‍ തനിക്ക് അവസരം നല്‍കിയ ക്ലബ് ഉടമകളോട് നന്ദി പറയുന്നതായി വിരേന്‍ ഡി സില്‍വ പറഞ്ഞു. കളിക്കളത്തിലും പുറത്തും ക്ലബ് വിജയത്തിന്റെ പുതിയ ഉയരങ്ങളിലെത്തുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് പടിയിറങ്ങവേ വിരേന്‍ ഡി സില്‍വ വ്യക്തമാക്കി.

Next Story

RELATED STORIES

Share it