- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോച്ച് മാറി; ഇനി പോഗ്ബ കളിക്കുമോ?
ആരാധകര്‍ ചോദിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ പലതു കഴിഞ്ഞു. ഒടുവില്‍ ലിവര്‍പൂളിനോട് 3-1ന് തോറ്റ മല്‍സരത്തിലും പോഗ്ബ കാഴ്ചക്കാരനായിരുന്നു.
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ടീം പരാജയങ്ങള്‍ ഏറ്റുവാങ്ങുമ്പോഴെല്ലാം റിസര്‍വ് ബെഞ്ചിലിരുന്ന പോള്‍ പോഗ്ബ ഇനിയെങ്കിലും മാഞ്ചസ്റ്ററിനായി കളത്തിലിറങ്ങുമോ? ആരാധകര്‍ ചോദിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ പലതു കഴിഞ്ഞു. ഒടുവില്‍ ലിവര്‍പൂളിനോട് 3-1ന് തോറ്റ മല്‍സരത്തിലും പോഗ്ബ കാഴ്ചക്കാരനായിരുന്നു.
ക്ലബ് പരിശീലകനായ ജോസ് മൊറീഞ്ഞോയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ കാരണമാണ് പോഗ്ബ അവഗണിക്കപ്പെട്ടത്. യുനൈറ്റഡിന്റെ പരാജയങ്ങള്‍ക്കൊടുവില്‍ കോച്ചിനെ പുറത്താക്കിയതോടെ പോഗ്ബ കളിക്കാനിറങ്ങുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
അതേസമയം ജനുവരിയോടെ പോഗ്ബ യുനൈറ്റഡ് വിടുമെന്ന റിപോര്‍ട്ടുകളും നിലനില്‍ക്കുന്നു. ജോസ് മൊറീഞ്ഞോ യുനൈറ്റഡ് വിടുന്നതിനു മുമ്പ് പോഗ്ബയോട് ചെല്‍സിയുടെ ഫ്രാങ്ക് ലംപാര്‍ഡിനെ കണ്ട് പഠിക്കണമെന്ന് ഉപദേശിച്ചെന്നാണ് ദ സണ്‍ റിപോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇതില്‍ ക്ഷുഭിതനായ പോഗ്ബ ലംപാര്‍ഡിന് ടീമിന് ഒരു ലോകകപ്പെങ്കിലും നേടിക്കൊടുക്കാനായോയെന്ന് ജോസ് മൊറീഞ്ഞോയോട് തിരിച്ചുചോദിച്ചെന്നും കേള്‍ക്കുന്നു. മൗറീഞ്ഞോയുടെ പകരം മുന്‍ നോര്‍വെ കോച്ച് ഒലേ ഗന്നാര്‍ സോള്‍സ്‌ക്ജര്‍ യുനൈറ്റഡ് പരിശീലകനായി സ്ഥാനമേറ്റിട്ടുണ്ട്.
ഫോമിലല്ലാത്ത ഫ്രഞ്ച് സുവര്‍ണതാരം പോള്‍ പോഗ്ബ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിട്ടുപോവുമ്പോള്‍ പകരം വരുന്നതാരാവുമെന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ആരാധകര്‍. യുനൈറ്റഡ് മാനേജര്‍ ജോസ് മൊറീഞ്ഞോയുമായുള്ള സൗഹൃദം തകര്‍ന്ന ലോകകപ്പ് ഹീറോയായ പോഗ്ബ യുനൈറ്റഡിന്റെ കഴിഞ്ഞ രണ്ട്് പ്രീമിയര്‍ ലീഗ് മല്‍സരങ്ങളിലും കളിച്ചിരുന്നില്ല.
അടുത്ത മാസത്തോടെ പോഗ്ബ യുനൈറ്റഡ് വിടുമെന്നാണ് താന്‍ കരുതുന്നതെന്ന് മുന്‍ മാഞ്ചസ്റ്റര്‍ മിഡ്ഫീല്‍ഡറായ പോള്‍ ഇന്‍സ് പറയുന്നു. അതേസമയം മുന്‍ യുവന്റസ് താരമായ ബോഗ്ബ ഇനിയും യുനൈറ്റഡിനായി കളിക്കുമെന്നാണ് യുനൈറ്റഡ് ചാംപ്യന്‍സ് ലീഗില്‍ വലന്‍സിയയോട് 2-1നു തോറ്റ ശേഷം പരിശീലകന്‍ ജോസ് മൊറീഞ്ഞോ പ്രതികരിച്ചത്.
യുവന്റസിലായിരിക്കെ ഉജ്വല ഫോമില്‍ കളിച്ച പോഗ്ബക്ക് യുനൈറ്റഡില്‍ കാര്യമായി ശോഭിക്കാനായിട്ടില്ല. നാളെ ലിവര്‍പൂളുമായുള്ള നിര്‍ണായക മല്‍സരത്തില്‍ പോഗ്ബ കളിക്കാനിടയില്ല. സീസണില്‍ പ്രീമിയര്‍ ലീഗിലെ 16 മല്‍സരങ്ങളില്‍ 13ലും വിജയിച്ച ലിവര്‍പൂളിനെ ആന്‍ഫീല്‍ഡില്‍ നേരിടുമ്പോള്‍ അവസാനത്തെ അഞ്ചു ലീഗ് മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രം വിജയിച്ച യുനൈറ്റഡിന് ജയം എളുപ്പമാവില്ല. നിലവില്‍ ലിവര്‍പൂളിനെക്കാള്‍ 16 പോയിന്റ് പിന്നിലാണ് യുനൈറ്റഡ്. ചാംപ്യന്‍സ് ലീഗില്‍ ആറു മല്‍സരങ്ങളില്‍ നിന്ന് രണ്ടു ഗോളും പ്രീമിയര്‍ ലീഗില്‍ 14 മല്‍സരങ്ങളില്‍ നിന്ന് മൂന്നു ഗോളും മാത്രമേ പോഗ്ബക്കു സീസണില്‍ സ്‌കോര്‍ ചെയ്യാനായുള്ളൂ. അതിനാല്‍ പോഗ്ബയെ വിറ്റ് പുതിയ താരത്തെ വാങ്ങാനാണ് യുനൈറ്റഡിന്റെ നീക്കം. എന്നാല്‍ പോഗ്ബ ടീമിനായി കളിക്കാത്തതില്‍ ആരാധകര്‍ നിരാശയിലാണ്.
യൂനൈറ്റഡാകട്ടെ പോഗ്ബയുടെ വിടവു നികത്താന്‍ പുതിയ താരത്തെ തേടുകയാണ്. ഇറ്റാലിയന്‍ ക്ലബ്ബായ ലാസിയോക്കു വേണ്ടി കളിക്കുന്ന സെര്‍ബിയന്‍ മിഡ്ഫീല്‍ഡര്‍ സെര്‍ജജ് മിലിന്‍കോവിച്ച്, യുവന്റസ് താരം മിറാലേം യാനിക്, പിഎസ്ജിയുടെ മാര്‍കോ വെറാറ്റി തുടങ്ങിയവരെയാണ് ഇതിനായി പരിഗണിക്കുന്നതെന്നാണ് വിവരം.
സെര്‍ബിയന്‍ പോഗ്ബ എന്നറിയപ്പെടുന്ന സെര്‍ജജ് എല്ലാ നിലയിലും പോഗ്ബയോടു സാമ്യമുള്ള കളിക്കാരനാണ്. കഴിഞ്ഞ സീസണില്‍ ഗോള്‍വേട്ടയിലും സെര്‍ജജ് പോഗ്ബയെ പിന്നിലാക്കി. ബോസ്‌നിയന്‍ മിഡ്ഫീല്‍ഡറായ യാനികാവട്ടെ യുവന്റസ് വിട്ടുപോവാന്‍ സാധ്യതയില്ല. യുവന്റസിന് താരത്തെ വില്‍ക്കാനും താല്‍പര്യമില്ല. എങ്കിലും വലിയ ഓഫര്‍ വന്നാല്‍ കൈമാറ്റം തള്ളിക്കളയാനാവില്ല. യുവന്റസിലെ പ്രകടനം മികച്ചതായതിനാല്‍ പോഗ്ബയെ വാങ്ങി യാനികിനെ വിട്ടുകൊടുക്കാന്‍ യുവന്റസ് തയ്യാറാവാനും സാധ്യതയുണ്ട്. ഇറ്റാലിയന്‍ മിഡ്ഫീല്‍ഡറായ വെറാറ്റി യുനൈറ്റഡ് മൊറീഞ്ഞോയുടെ കളിശൈലിക്കു യോജിച്ച താരമാണ്. പോഗ്ബയുടെ പൊസിഷനിലേക്ക് നിലവില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ കളിക്കുന്ന ബ്രസീലിയന്‍ താരം ഫ്രെഡിനെ നിയോഗിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പരാജയവഴിയിലുള്ള ടീമിനെ തന്റെ സ്വപ്‌നത്തിലുള്ള ടീമാക്കി മാറ്റാന്‍ ഒരുങ്ങുകയാണ് മുന്‍ പോര്‍ച്ചുഗല്‍ കോച്ചായ ജോസ് മൊറീഞ്ഞോ. 2016 മെയിലാണ് അദ്ദേഹം യുനൈറ്റഡ് മാനേജരായി ചുമതലയേറ്റത്. സീസണിന്റെ തുടക്കത്തില്‍ ഇഎഫ്എല്‍ കപ്പും യൂറോപ ലീഗും ജയിക്കാന്‍ മൊറീഞ്ഞോയുടെ കീഴില്‍ യുനൈറ്റഡിനു കഴിഞ്ഞിരുന്നു.
നിലവിലുള്ള കളിക്കാരെ വച്ച് വിജയം നേടുകയാണ് നാം, എന്നാല്‍ തന്റെ സങ്കല്‍പത്തിലുള്ള ടീം ഇതല്ലെന്നാണ് ഈയിടെ അദ്ദേഹം തുറന്നുപറഞ്ഞത്. പോഗ്ബയെ 89 ദശലക്ഷം യൂറോക്കും റൊമേലു ലുക്കാക്കുവിനെ 73 ദശലക്ഷം യൂറോക്കും അദ്ദേഹം വാങ്ങിയത് വിമര്‍ശിക്കപ്പെട്ടിരുന്നു.
RELATED STORIES
ഇരിങ്ങാലക്കുട ചില്‍ഡ്രന്‍സ് ഹോമില്‍ 17കാരനെ ചുറ്റികകൊണ്ട്...
16 Jan 2025 4:34 AM GMTഅമിത് ഷായുടെ അംബേദ്കര്‍ അവഹേളനം; പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി
16 Jan 2025 4:26 AM GMTബഹിരാകാശത്ത് ഉപഗ്രഹങ്ങള്‍ കൂട്ടിച്ചേര്‍ത്തു; അഭിമാനനേട്ടവുമായി...
16 Jan 2025 4:06 AM GMTവീട് കുത്തിത്തുറന്ന് 20 പവനും അരലക്ഷം രൂപയും കാറും കവര്‍ന്ന കേസിലെ...
16 Jan 2025 3:57 AM GMTപരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ ലോറികള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍...
16 Jan 2025 3:44 AM GMTകല്ലറയില്‍ കണ്ടെത്തിയ മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നു;...
16 Jan 2025 3:39 AM GMT