News

ഏകദിന, ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

സീനിയര്‍ താരം മഹേന്ദ്ര സിംഗ് ധോണി ടീമിലേക്ക് മടങ്ങിയെത്തിയപ്പോള്‍, യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിനെ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കി.

ഏകദിന, ട്വന്റി20 പരമ്പരയ്ക്കുള്ള  ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
X

ന്യൂഡല്‍ഹി: ആസ്‌ത്രേലിയക്കും ന്യൂസിലന്‍ഡിനുമെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരകള്‍ക്കും ന്യൂസിലന്‍ഡിനെതിരെ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന മൂന്ന് മത്സര ട്വന്റി20 പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സീനിയര്‍ താരം മഹേന്ദ്ര സിംഗ് ധോണി ടീമിലേക്ക് മടങ്ങിയെത്തിയപ്പോള്‍, യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിനെ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കി.

ലോകകപ്പില്‍ ധോണിയുടെ ബാക്കപ്പ് വിക്കറ്റ് കീപ്പറായേക്കുമെന്ന് കരുതിയിരുന്ന പന്തിന് പകരം ദിനേഷ് കാര്‍ത്തിക്കിനെയാണ് പതിനാറംഗ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പേസര്‍ മുഹമ്മദ് ഷമിയും ടീമിലുണ്ട്. ആസ്‌ട്രേലിയയുമായി മൂന്ന് ഏകദിനങ്ങളും ന്യൂസിലന്‍ഡില്‍ അവര്‍ക്കെതിരെ അഞ്ച് ഏകദിന മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക.

ഹര്‍ദിക് പാണ്ഡ്യ, കേദാര്‍ ജാദവ് എന്നിവരും ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. നേരത്തെ ഏഷ്യാകപ്പിനിടെ പരിക്കേറ്റ് മടങ്ങിയശേഷം പാണ്ഡ്യ കളിക്കാന്‍ പോകുന്ന ആദ്യ ട്വന്റി20 മത്സരമാണിത്. ധോണിയുള്‍പ്പെടെ മൂന്ന് സൂപ്പര്‍ താരങ്ങള്‍ മടങ്ങിയെത്തിയപ്പോള്‍ മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഉമേഷ് യാദവ് എന്നിവര്‍ ട്വന്റി20 ടീമിന് പുറത്തായി. ഈ നാലുപേരും ആസ്‌ത്രേലിയക്കെതിരെ നടന്ന ട്വന്റി20 പരമ്പരയില്‍ ഒരു മത്സരം പോലും കളിച്ചിരുന്നില്ല.മൂന്ന് മാസത്തിന് ശേഷമാണ് കേദാര്‍ ജാദവ് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയത്.

ടീം: വിരാട് കോഹ്്‌ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), രാഹുല്‍, ധവാന്‍, ജഡേജ (ഏകദിനം മാത്രം), കാര്‍ത്തിക്, റായുഡു(ഏകദിനം മാത്രം), റിഷഭ് പന്ത് (ട്വന്റി20 മാത്രം), കേദാര്‍ ജാദവ്, എംഎസ് ധോണി, ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, ചഹല്‍, ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ക്രുനാല്‍ പാണ്ഡ്യ (ട്വന്റി20 മാത്രം), ജസ്പ്രീത് ബുംറ, ഖലീല്‍ അഹമ്മദ്, ഷമി (ഏകദിനം മാത്രം).




Next Story

RELATED STORIES

Share it