- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പറക്കും സിങ് മില്‍ഖയുടെ നേട്ടങ്ങളിലൂടെ കണ്ണോടിക്കാം
ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും 400 മീറ്ററില്‍ സ്വര്‍ണ്ണം കരസ്ഥമാക്കിയ ഏക ഇന്ത്യന്‍ താരമാണ്.
ഡല്‍ഹി: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച അത്‌ലറ്റാണ് കഴിഞ്ഞ ദിവസം അന്തരിച്ച മില്‍ഖാ സിങ്. മൂന്ന് ഒളിംപിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച 91 കാരനായ മില്‍ഖ കൊവിഡിനെ തുടര്‍ന്ന് ഒരു മാസത്തോളമായി ചികില്‍സയിലായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. 1929 നവംബര്‍ 20നാണ് മില്‍ഖ പഞ്ചാബ് പ്രവിശ്യയിലെ മുസഫര്‍ഗഡില്‍ ജനിച്ചത്.ഡല്‍ഹിയിലേക്ക് കുടിയേറിയ മില്‍ഖ കരസേനയില്‍ ജോലിയില്‍ പ്രവേശിച്ചതോടെയാണ് ഉള്ളിലെ അത്‌ലറ്റ് പുറത്ത് വന്നത്.
1956ല്‍ മെല്‍ബണ്‍ ഒളിംപിക്‌സില്‍ 200 മീറ്ററിലും 400മീറ്ററിലും ആദ്യമായി പങ്കെടുത്തു. തൊട്ടടുത്ത ലോക അത്‌ലറ്റിക്ക് മീറ്റില്‍ മികച്ച പ്രകടനം. തുടര്‍ന്ന് 1960ലെ റോം ഒളിംപിക്‌സില്‍ മില്‍ഖയിലൂടെ ഇന്ത്യ സ്വര്‍ണ്ണം പ്രതീക്ഷിച്ചിരുന്നു.ഫിനിഷിങിന് കുറച്ച് മുമ്പ് അകലെ സ്പീഡ് ഒന്നു കുറച്ച മില്‍ഖയെ തള്ളി അമേരിക്ക, ജര്‍മ്മനി, ദക്ഷിണാഫ്രിക്ക എന്നിവരുടെ താരങ്ങള്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലേക്ക് കുതിച്ചു. മറക്കാനാവത്ത തെറ്റ് എന്നാണ് മില്‍ഖ ആ മുഹൂര്‍ത്തത്തെ ഉപമിക്കുന്നത്. മില്‍ഖ നാലാം സ്ഥാനത്താണ് അന്ന് ഫിനിഷ് ചെയ്തത്. എങ്കിലും മില്‍ഖ അന്ന് കുറിച്ച 45.73 സെക്കന്റ് 40 വര്‍ഷക്കാലം ദേശീയ റെക്കോഡായി തുടര്‍ന്നിരുന്നു.
1964ലെ ഒളിംപിക്‌സിലും താരം പങ്കെടുത്തിരുന്നു. 1958ലെ കട്ടക്ക് ദേശീയ ഗെയിംസില്‍ 400മീറ്ററില്‍ റെക്കോഡോടെ സ്വര്‍ണ്ണം. ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മില്‍ഖ നിരവധി മെഡലുകളാണ് നേടിയത്. ഏഷ്യന്‍ ഗെയിംസില്‍ മില്‍ഖ നാല് തവണയാണ് സ്വര്‍ണ്ണം നേടിയത്. ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും 400 മീറ്ററില്‍ സ്വര്‍ണ്ണം കരസ്ഥമാക്കിയ ഏക ഇന്ത്യന്‍ താരമാണ്.
1960ലായിരുന്നു മില്‍ഖയുടെ ഫോം അതിന്റെ ഉയരങ്ങളില്‍ എത്തിയത്. ലാഹോറില്‍ നടന്ന മീറ്റല്‍ സ്വര്‍ണ്ണം നേടിയ മില്‍ഖയെ പാകിസ്ഥാന്‍ ഭരണാധികരായ ജനറല്‍ അയൂബ് ഖാനാണ് താരത്തെ പറക്കും സിങ് എന്ന് നാമകരണം ചെയ്തത്.
ആധുനിക പരിശീലന സൗകര്യങ്ങള്‍ ഒന്നുമില്ലാത്ത 1960കളില്‍ ഇന്ത്യയെ പ്രശ്‌സതിയുടെ കൊടുമുടിയില്‍ എത്തിച്ച അത്‌ലറ്റാണ് മില്‍ഖ. എന്നാല്‍ മില്‍ഖയെ വേണ്ട സമയത്ത് രാജ്യം അദ്ദേഹത്തെ ആദരിച്ചില്ല. അംഗീകാരങ്ങള്‍ എന്നും മില്‍ഖയെ തേടിവന്നത് വൈകിയായിരുന്നു. അഭിപ്രായങ്ങള്‍ വെട്ടിതുറന്ന പറയുന്ന പ്രകൃതമായിരുന്നു മില്‍ഖയുടേത്. 1958ല്‍ രാജ്യം അദ്ദേഹത്തിന് പത്മശ്രീ നല്‍കി ആദരിച്ചു. 2001ല്‍ അദ്ദേഹത്തിന് അര്‍ജുനാ പുരസ്‌കാരം നല്‍കിയെങ്കിലും മില്‍ഖ അത് നിഷേധിച്ചു. 1960ലായിരുന്നു തനിക്ക് പുരസ്‌കാരം നല്‍കേണ്ടിയിരുന്നതെന്ന് മില്‍ഖ വ്യക്തമാക്കി. ഗോള്‍ഫ് താരം ജീവ് ആണ് മില്‍ഖയുടെ മകന്‍. ഭാര്യ മുന്‍ ഇന്ത്യന്‍ വോളിബോള്‍ ക്യാപ്റ്റന്‍ നിര്‍മ്മല്‍ കൗര്‍ അഞ്ച് ദിവസം മുമ്പ് മരണപ്പെട്ടിരുന്നു. നേട്ടങ്ങള്‍ കൊയ്ത മില്‍ഖയെ പോലെ ഒരു അത്‌ലറ്റിക് ഇന്ത്യന്‍ കായിക ചരിത്രത്തില്‍ വെറേ സ്ഥാനം പിടിച്ചിട്ടില്ല. ഒളിംപിക്‌സ് അത്‌ലറ്റിക്‌സില്‍ ഇന്ത്യ മെഡല്‍ നേടുകയെന്ന അപൂര്‍വ്വ സ്വപ്‌നം സഫലമാവുന്നത് കാണാന്‍ ഭാഗ്യമില്ലാതെയാണ് മില്‍ഖയെന്ന ഇതിഹാസം വിടപറഞ്ഞത്.
RELATED STORIES
മണിപ്പൂരില് ഡ്രോണ് ആക്രമണം; ഇംഫാലില് രണ്ടുതവണ ബോംബിട്ടു
15 Jan 2025 2:57 PM GMTശബരിമല തീര്ഥാടകനു ഷോക്കേറ്റ് ദാരുണാന്ത്യം; വടശേരിക്കരയില് ഒരു...
15 Jan 2025 2:13 PM GMTയുഎസ് പൗരനെ കൊല്ലാന് ഗൂഡാലോചന: ഇന്ത്യന്‍ പൗരനെതിരേ നിയമനടപടി...
15 Jan 2025 2:07 PM GMTഹെല്മെറ്റില്ലെങ്കില് പെട്രോള് ഇല്ലെന്ന് ലൈന്മാനോട് പമ്പ്...
15 Jan 2025 1:43 PM GMTജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാന് കഴിയാത്തവരെ സഹായിക്കാന് ഒരു കോടി...
15 Jan 2025 1:06 PM GMTവയോധികന് തീപ്പൊള്ളലേറ്റ് മരിച്ച നിലയില്
15 Jan 2025 12:57 PM GMT