Others

11 താരങ്ങള്‍ക്ക് കൊവിഡ്; ദേശീയ ജൂനിയര്‍ ഹോക്കി ചാംപ്യന്‍ഷിപ്പ് മാറ്റിവച്ചു

ഇതില്‍ ആറ് പേര്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ളവരാണ്.

11 താരങ്ങള്‍ക്ക് കൊവിഡ്; ദേശീയ ജൂനിയര്‍ ഹോക്കി ചാംപ്യന്‍ഷിപ്പ് മാറ്റിവച്ചു
X


ന്യൂഡല്‍ഹി: 11 താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഏപ്രില്‍ മൂന്നിനാരംഭിക്കേണ്ട ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാംപ്യന്‍ഷിപ്പ് മാറ്റിവച്ചു. ജാര്‍ഖണ്ഡില്‍ നടക്കേണ്ട ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കേണ്ട 11 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇതില്‍ ആറ് പേര്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ളവരാണ്. ബാക്കിയുള്ളവര്‍ ചണ്ഡിഗഡില്‍ നിന്നുള്ളവരാണ്. 28 ഓളം ടീമുകള്‍ പങ്കെടുക്കേണ്ട ടൂര്‍ണ്ണമെന്റാണ് മാറ്റിവച്ചരിക്കുന്നത്. താരങ്ങള്‍ പരിശീലനം നടത്തിയ സ്റ്റേഡിയം സീല്‍ വെച്ചു.




Next Story

RELATED STORIES

Share it