- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശിവാജി പാര്‍ക്ക് മുതല്‍ ലോര്‍ഡ്‌സ് വരെയുള്ള പ്രയാണം; ക്രിക്കറ്റിന്റെ ദൈവം 49ന്റെ നിറവില്‍
ലോക ക്രിക്കറ്റില്‍ തേര്‍ഡ് അംമ്പയര്‍ സിസ്റ്റത്തിലെ ആദ്യ ഇര സച്ചിനായിരുന്നു.
ഇന്ത്യന്‍ ക്രിക്കറ്റിനെ ലോകക്രിക്കറ്റിലെ സ്ഥിര സാന്നിധ്യമാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇന്ന് 49ന്റെ ചുറുചുറുക്കില്‍. ഇന്ത്യക്കാരെ ക്രിക്കറ്റിന് അടിമയാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചതും ഈ മുംബൈക്കാരാണ്. നേടാത്ത റെക്കോഡുകളും പുരസ്‌കാരങ്ങളും ഇല്ല.ക്രിക്കറ്റിന്റെ ദൈവം ആധുനിക താരങ്ങളെ പോലെ വിവാദങ്ങള്‍ സൃഷ്ടിക്കാതെ ശാന്തനായ തുടരുന്നു. സച്ചിന്റെ ടെന്‍ഡുല്‍ക്കറുടെ കരിയറിലെ പ്രധാന സംഭവവികാസങ്ങളിലേക്ക് നോക്കാം.
1.വലംകൈയ്യന്‍ ബാറ്റ്‌സ്മാനായ സച്ചിന്‍ എഴുതുന്നത് ഇടംകൈ കൊണ്ടാണ്. തന്റെ 14വയസ്സില്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പിലെ സിംബാബ്‌വെയ്‌ക്കെതിരായ മല്‍സരത്തിലെ ബോള്‍ ബോയി ആയിരുന്നു സച്ചിന്‍. ഉറ്റ സുഹൃത്തായ വിനോദ് കാംബ്ലിയുമൊത്ത് ഹാരിസ് ഷീല്‍ഡ് ട്രോഫിയില്‍ 664 റണ്‍സ് നേടിയത് ഏറെ കാലം തകര്‍ക്കാന്‍ കഴിയാത്ത റെക്കോഡായിരുന്നു. സച്ചിന്റെ ആദ്യ ഏകദിന സെഞ്ചുറി പിറന്നത് 79 മല്‍സരങ്ങള്‍ക്ക് ശേഷമാണ്. തന്റെ ആദ്യ ഏകദിനത്തില്‍ ഡക്കായി പുറത്ത് പോയതും തന്റെ കരിയറില്‍ എഴുതി ചേര്‍ക്കപ്പെട്ടിരുന്നു.
ലോക ക്രിക്കറ്റില്‍ തേര്‍ഡ് അംമ്പയര്‍ സിസ്റ്റത്തിലെ ആദ്യ ഇര സച്ചിനായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 1992ലാണ് സംഭവം. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഏകദിനത്തില്‍ ഒരു സെഞ്ചുറി മാത്രമാണ് സച്ചിന് നേടാനായത്. എന്നാല്‍ ടെസ്റ്റില്‍ ഓസിസില്‍ നിരവധി സെഞ്ചുറികള്‍ നേടിയിരുന്നു. രാജ്യസഭയിലേക്ക് ആദ്യം നോമിനേറ്റ് ചെയ്ത സജീവ ക്രിക്കറ്റ് താരം സച്ചിനാണ്. ലോര്‍ഡ്‌സില്‍ താരം ഒരു ടെസ്റ്റ് സെഞ്ചുറി നേടാന്‍ കഴിയാത്തതും മറ്റൊരു നഷ്ടമായിരുന്നു. രഞ്ജി ട്രോഫി, ഇറാനി ട്രോഫി, ദുലീപ് ട്രോഫി എന്നിവയില്‍ അരങ്ങേറ്റ മല്‍സരത്തില്‍ സെഞ്ചുറി നേടിയ ഒരേ ഒരു ഇന്ത്യന്‍ താരം. 1995ല്‍ ലോകക്രിക്കറ്റിലെ ഏറ്റവും ധനികനായ താരം.
ഏകദിന ലോകകപ്പില്‍ രണ്ട് തവണ ഗോള്‍ഡന്‍ ബാറ്റ് നേടിയ ഒരേ താരവും സച്ചിനാണ്. പെര്‍ഫ്യും വാച്ചുകള്‍, കാര്‍ എന്നിവയുടെ അപൂര്‍വ്വ ശേഖരണത്തിന് ഉടമയാണ് സച്ചിന്‍.വിസ്ഡന്‍ ക്രിക്കറ്റര്‍ പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യക്കാരനാണ്. ഇന്ത്യയ്ക്കായി ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച റെക്കോഡ് സച്ചിന്റെ പേരിലാണ്. സച്ചിന്‍ അഭിനയിച്ച ആദ്യബ്രാന്റ് ബൂസ്റ്റാണ്. ലോകക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ഭാരമുള്ള ബാറ്റ് ഉപയോഗിച്ചത് സച്ചിനാണ്.
മാരുതി 800 ആണ് സച്ചിന്റെ ആദ്യ കാര്‍. ഭാരത രത്‌ന നേടിയ ഒരേ ഒരു ഇന്ത്യന്‍ ക്രിക്കറ്ററാണ്. മഹാരാഷ്ട്ര സ്‌നാക്ക്‌സ് ആയ വഡാപാവ് ആണ് താരത്തിന്റെ ഇഷ്ടഭക്ഷണം. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി(9-1998) സച്ചിന്റെ പേരിലാണ്. 1998ല്‍ താരം 1894 റണ്‍സാണ് ഏകദിനത്തില്‍ സ്‌കോര്‍ ചെയ്തത്. ഇതും തകര്‍ക്കാത്ത റെക്കോഡാണ്. നിലവില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഉപദേഷ്ടാവാണ്. മകന്‍ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കറിന് പിതാവിനെ പോലെ തിളങ്ങാനായിട്ടില്ല. താരം മുംബൈ ഇന്ത്യന്‍സിനൊപ്പം ഉണ്ടെങ്കിലും ഇതുവരെ ഫോം പുറത്ത് എടുത്തിട്ടില്ല.
RELATED STORIES
കാട്ടുതീ; ഓസ്കര് അവാര്‍ഡ്ദാനച്ചടങ്ങ് റദ്ദാക്കിയേക്കും
15 Jan 2025 7:37 AM GMTഅഴിമതി ആരോപണം; ഷെയ്ഖ് ഹസീനയുടെ മരുമകള്‍ ബ്രിട്ടീഷ് മന്ത്രിസ്ഥാനം...
15 Jan 2025 7:05 AM GMTദക്ഷിണകൊറിയന്‍ ചരിത്രത്തില്‍ ആദ്യം; പ്രസിഡന്റ് യൂണ് സുക് യോല്‍...
15 Jan 2025 5:46 AM GMTദക്ഷിണാഫ്രിക്കയില്‍ അനധികൃത ഖനിക്കുള്ളില്‍ നിര്‍ജലീകരണത്തെ തുടര്‍ന്ന്...
15 Jan 2025 5:38 AM GMT''ബ്ലഡി ബ്ലിങ്കന്‍, വംശഹത്യയുടെ സെക്രട്ടറിയാണ് നിങ്ങള്‍''; ആന്റണി...
15 Jan 2025 3:52 AM GMT''ഭീകരവാദം സ്പോണ്സര്'' ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും...
15 Jan 2025 2:02 AM GMT