Special

യൂറോയില്‍ ഇന്ന് തീക്കളി; ബെല്‍ജിയവും പോര്‍ച്ചുഗലും നേര്‍ക്കുനേര്‍

ഡി ബ്രൂണി, സഹോദരങ്ങളായ ഈഡന്‍ ഹസാര്‍ഡ്, തോര്‍ഗന്‍ എന്നിവര്‍ തന്നെയാണ് ബെല്‍ജിയത്തിന്റെ പ്രധാന തുരുപ്പ് ചീട്ടുകള്‍.

യൂറോയില്‍ ഇന്ന് തീക്കളി; ബെല്‍ജിയവും പോര്‍ച്ചുഗലും നേര്‍ക്കുനേര്‍
X


സെവിയ്യ: യൂറോ കപ്പിലെ ഗ്ലാമര്‍ പോരാട്ടത്തിന് ഇന്ന് സെവിയ്യ വേദിയാവും. നിലവിലെ യൂറോ ചാംപ്യന്‍മാരായ പോര്‍ച്ചുഗലും ലോക ഒന്നാം നമ്പര്‍ ടീമായ ബെല്‍ജിയവുമാണ് രാത്രി 12.30ന് നേര്‍ക്കുനേര്‍ വരുന്നത്.അന്താരാഷ്ട്ര മല്‍സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോളുകളെന്ന റെക്കോഡ് തന്റെ പേരിലാക്കാന്‍ റൊണാള്‍ഡോ ഇറങ്ങുമ്പോള്‍ രാജ്യത്തിന് യൂറോ കപ്പ് ആദ്യമായി നേടിയെടുക്കാനാണ് ലൂക്കാക്കു ഇറങ്ങുന്നത്. നിലവിലെ കിരീടം നിലനിര്‍ത്താനുള്ള പോരാട്ടമാണ് പോര്‍ച്ചുഗലിന്റേത്.ഇറ്റലിയില്‍ വന്‍ ഫോമിലുള്ള ലൂക്കാക്കുവും റൊണോയും പരസ്പരം ഏറ്റുമുട്ടുമ്പോള്‍ തീപ്പാറും പോരാട്ടം ഉടലെടുക്കും. യൂറോയില്‍ അഞ്ച് ഗോളുമായി റൊണാള്‍ഡോ മുന്നില്‍ നില്‍ക്കുമ്പോള്‍ മൂന്ന് ഗോളായി ലൂക്കാക്കു തൊട്ടുപിന്നിലുണ്ട്.


ഗ്രൂപ്പ് ഘട്ടത്തില്‍ കഷ്ടിച്ച് രക്ഷപ്പെട്ടാണ് പോര്‍ച്ചുഗല്‍ പട പ്രീക്വാര്‍ട്ടറിലെത്തിയത്. ബെല്‍ജിയമാവാട്ടെ ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് വരുന്നത്. പോര്‍ച്ചുഗല്‍ നിരയില്‍ യൂറി ടൈല്‍സ്മാനെയും നെല്‍സണ്‍ സെമഡോയെയും ബ്രൂണോ ഫെര്‍ണാണ്ടസിനെയും ഇന്ന് ആദ്യ ഇലവനില്‍ ഇറക്കിയേക്കും.


ജര്‍മ്മനിയോട് 4-2നും ഫ്രാന്‍സിനോട് സമനിലയും വഴങ്ങിയ പോര്‍ച്ചുഗല്‍ നിരയക്ക് ബെല്‍ജിയത്തിനെതിരേ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടി വരും. മല്‍സരത്തിന്റെ ഗതിനിര്‍ണ്ണയിക്കാന്‍ പാകമുള്ള ക്യാപ്റ്റന്‍ കെവിന്‍ ഡി ബ്രൂണി, സഹോദരങ്ങളായ ഈഡന്‍ ഹസാര്‍ഡ്, തോര്‍ഗന്‍ ഹസാര്‍ എന്നിവര്‍ തന്നെയാണ് ബെല്‍ജിയത്തിന്റെ പ്രധാന തുരുപ്പ് ചീട്ടുകള്‍. ക്രിസ്റ്റ്യാനോയെന്ന ഒറ്റയാന്റെ ചിറകിലേറിയുള്ള കുതിപ്പിന് ബെല്‍ജിയം തടയിടുമോ എന്ന കണ്ടറിയാം.




Next Story

RELATED STORIES

Share it