- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫിസിയോ തെറാപ്പിസ്റ്റിന്റെ നിര്‍ദേശപ്രകാരമാണ് നിരോധിക്കപ്പെട്ട മരുന്ന് ഉപയോഗിച്ചത്; വിലക്കില്‍ യാനിക് സിന്നറിന്റെ വിശദീകരണം

ലണ്ടന്‍: ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം യാനിക് സിന്നറിന് വിലക്ക്. കഴിഞ്ഞ വര്‍ഷം ലോക ഉത്തേജക വിരുദ്ധ ഏജന്‍സി നടത്തിയ പരിശോധനയില്‍ നിരോധിത മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് വിലക്ക്.
ഫെബ്രുവരി ഒമ്പത് മുതല്‍ മെയ് നാല് വരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ മെയ് 19-ന് ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പണില്‍ താരത്തിന് കളിക്കാനായേക്കും. കഴിഞ്ഞ മാസം നടന്ന ഓസ്ട്രേലിയന്‍ ഓപ്പണിലെ ജേതാവായിരുന്നു യാനിക് സിന്നര്‍.
ഫിസിയോ തെറാപ്പിസ്റ്റിന്റെ നിര്‍ദേശപ്രകാരമാണ് നിരോധിക്കപ്പെട്ട ക്ലോസ്റ്റബോള്‍ ഉള്‍പ്പെട്ട മരുന്ന് ഉപയോഗിച്ചതെന്ന് സിന്നര്‍ വിശദീകരണം നല്‍കിയിരുന്നു. ഈ വിശദീകരണം അംഗീകരിച്ച ലോക ഉത്തേജക വിരുദ്ധ ഏജന്‍സി (വാഡ) കടുത്ത നടപടികള്‍ എടുത്തിരുന്നില്ല.കായികകോടതിയില്‍ താരം മന:പൂര്‍വ്വം ചതിപ്രയോഗം നടത്തിയില്ലെന്ന് വ്യക്തമാക്കിയെങ്കിലും ഉത്തരവാദിത്തത്തില്‍ നിന്ന് കളിക്കാരന് മാറിനില്‍ക്കാനാകില്ലെന്നും വാഡ നിലപാടെടുത്തു. താരം നടപടി അംഗീകരിച്ച് കേസ് ഒത്തുതീര്‍പ്പിലെത്താമെന്ന് അറിയിച്ചതോടെയാണ് മൂന്ന് മാസത്തേക്ക് വിലക്കേര്‍പ്പെടുത്തിയത്.
RELATED STORIES
ഫ്രഞ്ച് ഓപ്പണ്‍ സിംഗിള്‍സ് കിരീടം അല്‍കാരസിന്; യാനിക്ക് സിന്നറിനെതിരേ...
9 Jun 2025 6:08 AM GMTമിയാമി ഓപ്പണ്‍; ലോക രണ്ടാം നമ്പര്‍ ഇഗാ സ്വായാടെക്കിനെ വീഴ്ത്തി ...
27 March 2025 6:47 AM GMTഫിസിയോ തെറാപ്പിസ്റ്റിന്റെ നിര്‍ദേശപ്രകാരമാണ് നിരോധിക്കപ്പെട്ട മരുന്ന്...
16 Feb 2025 6:13 AM GMTഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്ന് ജോക്കോവിച്ച് പുറത്ത്; അലക്സാണ്ടര്‍...
24 Jan 2025 6:43 AM GMTകളിമണ്‍ കോര്‍ട്ടിനോട് വിട; ടെന്നിസില്‍ നിന്ന് വിരമിക്കല്‍...
20 Nov 2024 6:03 AM GMTടെന്നിസ് അരങ്ങേറ്റത്തിനൊരുങ്ങി മുന്‍ ഉറുഗ്വെ താരം ഡീഗോ ഫോര്ലാന്
24 Oct 2024 6:54 AM GMT