Sub Lead

പാകിസ്ഥാനില്‍ ചെറുസൈനിക വിമാനം തകര്‍ന്ന് 17 മരണം (വീഡിയോ)

12 പ്രദേശവാസികളും അഞ്ച് വിമാനജീവനക്കാരുമാണ് മരിച്ചത്. അപകടത്തില്‍ 12 പ്രദേശവാസികള്‍ക്ക് പരിക്കേറ്റതായി രക്ഷാപ്രവര്‍ത്തകസംഘം വക്താവ് ഫറൂഖ് ബട്ട് അറിയിച്ചു.

പാകിസ്ഥാനില്‍ ചെറുസൈനിക വിമാനം തകര്‍ന്ന് 17 മരണം (വീഡിയോ)
X

ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ റാവല്‍പിണ്ടിയിലെ പാര്‍പ്പിടമേഖലയില്‍ ചെറുസൈനികവിമാനം തകര്‍ന്നുവീണ് 17 പേര്‍ മരിച്ചു. 12 പ്രദേശവാസികളും അഞ്ച് വിമാനജീവനക്കാരുമാണ് മരിച്ചത്. അപകടത്തില്‍ 12 പ്രദേശവാസികള്‍ക്ക് പരിക്കേറ്റതായി രക്ഷാപ്രവര്‍ത്തകസംഘം വക്താവ് ഫറൂഖ് ബട്ട് അറിയിച്ചു. ഗാരിസണ്‍ നഗരത്തിലെ പാര്‍പ്പിടമേഖലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വിമാനം തകര്‍ന്നുവീണത്. മരിച്ചവരില്‍ അഞ്ചുപേര്‍ സൈനികരാണെന്നും റിപോര്‍ട്ടുകളുണ്ട്. വിമാനം പരിശീലനപ്പറക്കലിനിടെയാണ് അപകടമെന്നും വിവരമുണ്ട്.

Pakistan Army aviation aircraft on routine training flight crashed near Mora Kalu Rawalpindi. 17 people including 5 crew members, 2 officers ( Pilots) embraced Shahadat. pic.twitter.com/Iv78gXVCn5

വിമാനം തകര്‍ന്നുവീണതിന് പിന്നാലെ പ്രദേശത്ത് തീപടരുകയായിരുന്നു. ഇതിലാണ് പ്രദേശവാസികള്‍ക്ക് പരിക്കേറ്റത്. നിരവധി വീടുകളും കത്തിനശിച്ചു. പലരും വീടുകളില്‍നിന്ന് സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറി. ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഏതുതരത്തിലുള്ള വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്നത് സംബന്ധിച്ച് പാക് സൈനിക അധികൃതര്‍ വ്യക്തമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.


പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്നും സൈന്യം അറിയിച്ചു. പറക്കലിനിടെ പെട്ടെന്ന് വിമാനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നുവെന്നും അപകടത്തില്‍പ്പെടാനുള്ള കാരണത്തെക്കുറിച്ച് അറിവായിട്ടില്ലെന്നും സൈന്യം വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it