- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അസദുദ്ദീന്‍ ഉവൈസിയുടെ ഡല്‍ഹിയിലെ വീടിന് നേരേ കല്ലേറ്
ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം) നേതാവും എംപിയുമായ അസദുദ്ദീന്‍ ഉവൈസിയുടെ വീടിന് നേരേ കല്ലേറ്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. അദ്ദേഹത്തിന്റെ ഡല്‍ഹി അശോക റോഡിലെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവ സമയം അസദുദ്ദീന്‍ ഉവൈസി രാജസ്ഥാനിലായിരുന്നു. പോലിസ് അന്വേഷണം ആരംഭിച്ചു. അജ്ഞാതരായ ആളുകള്‍ കല്ലെറിയുകയും ജനാലകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തതായാണ് പരാതി.
'രാത്രി 11:30 ന് ഞാന്‍ വീട്ടിലെത്തിയപ്പോഴാണ് ജനലുകളുടെ ചില്ലുകള്‍ തകര്‍ന്നതായി കണ്ടത്. വീട്ടിനുള്ളില്‍ കല്ലുകളും പാറക്കഷണങ്ങളുമുണ്ടായിരുന്നു. വൈകുന്നേരം 5:30 മണിയോടെ ഒരു സംഘം അക്രമികള്‍ വീടിന് നേരേ കല്ലെറിഞ്ഞതായി വീട്ടുജോലിക്കാരനാണ് അറിയിച്ചതെന്നും ഉവൈസി നല്‍കിയ പരാതിയില്‍ പറയുന്നു. തന്റെ വസതിക്ക് നേരെ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്. 'ഇത് നാലാം തവണയാണ് ഇത്തരമൊരു ആക്രമണം നടക്കുന്നത്. വീടിന് ചുറ്റും ആവശ്യത്തിന് സിസിടിവി കാമറകളുണ്ട്. അതില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടാവും.
My Delhi residence has been attacked again. This is the fourth incident since 2014. Earlier tonight, I returned from Jaipur & was informed by my domestic help that a bunch of miscreants pelted stones that resulted in broken windows. @DelhiPolice must catch them immediately pic.twitter.com/vOkHl8IcNH
— Asaduddin Owaisi (@asadowaisi) February 19, 2023
സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കുറ്റവാളികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉയര്‍ന്ന സുരക്ഷാമേഖലയില്‍ ഇത്തരത്തിലുള്ള ആക്രമണസംഭവങ്ങള്‍ നടക്കുന്നത് അപലപനീയമാണെന്നും ഉവൈസിയുടെ പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അഡീഷനല്‍ ഡിസിപിയുടെ നേതൃത്വത്തില്‍ ഡല്‍ഹി പോലിസ് സംഘം വസതിയിലെത്തി തെളിവെടുപ്പ് നടത്തി.
RELATED STORIES
മാലിന്യം തള്ളാനെത്തിയവരെ ഓടിച്ചിട്ട് പിടിച്ച് നഗരസഭയിലെ വനിതാ...
10 Jan 2025 6:07 AM GMTനിമിഷപ്രിയയുടെ മോചനം; മരിച്ച തലാലിന്റെ കുടുംബത്തെ ഇറാന് പ്രതിനിധികള്‍ ...
10 Jan 2025 5:50 AM GMTആര്‍ജി കര് മെഡിക്കല്‍ കോളജ് ബലാല്‍സംഗക്കൊല; വിധി ജനുവരി 18ന്
10 Jan 2025 5:48 AM GMTഹിന്ദി ഔദ്യോഗിക ഭാഷ മാത്രം; നമ്മുടെ ദേശീയ ഭാഷയല്ല: ഇന്ത്യന്‍ താരം...
10 Jan 2025 5:32 AM GMTക്ഷേത്ര മോഷണത്തിനിടെ മറന്നുവച്ച ബൈക്ക് കണ്ടെത്താന്‍ പോലിസിന്റെ സഹായം...
10 Jan 2025 5:02 AM GMTമാമി തിരോധനം: ഡ്രൈവറെയും ഭാര്യയേയും കൂടി കാണാതായതായി പരാതി
10 Jan 2025 4:42 AM GMT