Sub Lead

പക്ഷിപ്പനി: സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഏഴംഗ കേന്ദ്രസംഘം കേരളത്തിലേക്ക്

പക്ഷിപ്പനി: സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഏഴംഗ കേന്ദ്രസംഘം കേരളത്തിലേക്ക്
X

ന്യൂഡല്‍ഹി: സംസ്ഥാനത്ത് പടര്‍ന്നുപിടിച്ച പക്ഷിപ്പനിയെക്കുറിച്ച് അന്വേഷിക്കാന്‍ ഉന്നതതല കേന്ദ്രസംഘം കേരളത്തിലേക്ക്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ഏഴംഗ കേന്ദ്രസംഘമാണ് കേരളത്തിലെത്തുക. ന്യൂഡല്‍ഹി നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ട്യൂബര്‍കുലോസിസ് ആന്റ് റെസ്പിറേറ്ററി ഡിസീസസ്, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ചെന്നൈയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എപ്പിഡെമിയോളജി, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ ഉള്‍പ്പെടുന്ന ഏഴംഗ സംഘമാണ് എത്തുക.

ബംഗളൂരുവിലെ ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ റീജ്യനല്‍ ഓഫിസിലെ സീനിയര്‍ ആര്‍ഡി ഡോ. രാജേഷ് കെദാമണിയുടെ നേതൃത്വത്തിലെ സംഘം സ്ഥിതിഗതികള്‍ വിലയിരുത്തും. ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ ബാധയെക്കുറിച്ച് വിശദമായി അന്വേഷിക്കുക മാത്രമല്ല, റിപോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യും. പക്ഷിപ്പനി സംബന്ധിച്ച ശുപാര്‍ശകളും സംഘം സമര്‍പ്പിക്കും. അതേസമയം, ആലപ്പുഴ ജില്ലയിലെ താറാവുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. സ്ഥിരീകരിച്ചതോടെ ഹരിപ്പാട് മുനിസിപ്പാലിറ്റിയിലെ വഴുതാനം വാര്‍ഡിലെ 20,000ലധികം പക്ഷികളെ കൊന്നൊടുക്കാനുള്ള പ്രവര്‍ത്തനം അധികൃതര്‍ ആരംഭിച്ചു.

ചത്ത പക്ഷികളുടെ സാംപിളുകള്‍ ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസിലേക്ക് പരിശോധനയ്ക്ക് അയച്ചതോടെയാണ് അണുബാധയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഒക്ടോബര്‍ 28 മുതല്‍ രോഗത്തിന്റെ പ്രഭവകേന്ദ്രത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന എല്ലാ പക്ഷികളെയും നശിപ്പിക്കുമെന്ന് ജില്ലാ അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. 20,471 താറാവുകള്‍ ചത്തൊടുങ്ങുമെന്നും 10 അംഗങ്ങള്‍ വീതമുള്ള എട്ട് റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകള്‍ (ആര്‍ആര്‍ടി) വെറ്ററിനറി ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം കേന്ദ്ര മാനദണ്ഡങ്ങള്‍ പാലിച്ചും കൊല്ലുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും റിപോര്‍ട്ടില്‍ പറയുന്നു.

Next Story

RELATED STORIES

Share it