- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കര്‍ഷകരോഷത്തിന്റെ ചൂടറിഞ്ഞ് ബിജെപി എംഎല്‍എ; തെരുവിലിട്ട് തല്ലിച്ചതച്ചു, വസ്ത്രം വലിച്ചുകീറി
പഞ്ചാബിലെ മുജ്‌സാര്‍ ജില്ലയിലെ മാലൗട്ടില്‍ ബിജെപി എംഎല്‍എയെ തെരുവില്‍ തല്ലിച്ചതച്ച കര്‍ഷകര്‍ വസ്ത്രങ്ങള്‍ വലിച്ചുകീറിയതായി പോലിസ് പറഞ്ഞു.

ചണ്ഡീഗഢ്: കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ മാസങ്ങളായി നടന്നുവരുന്ന കാര്‍ഷിക സമരത്തിനു നേരെ കണ്ണടയ്ക്കുന്ന ബിജെപി സര്‍ക്കാരിനെതിരേ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുകയാണ്. അതിനിടെ, പഞ്ചാബിലെ മുജ്‌സാര്‍ ജില്ലയിലെ മാലൗട്ടില്‍ ബിജെപി എംഎല്‍എയെ തെരുവില്‍ തല്ലിച്ചതച്ച കര്‍ഷകര്‍ വസ്ത്രങ്ങള്‍ വലിച്ചുകീറിയതായി പോലിസ് പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാന്‍ അബോഹര്‍ നിയമസഭാംഗം അരുണ്‍ നാരംഗ് പ്രാദേശിക നേതാക്കള്‍ക്കൊപ്പം മുക്‌സ്താര്‍ ജില്ലയിലെ മാലൗട്ടില്‍ എത്തിയപ്പോള്‍ പ്രതിഷേധിവുമായി ഒരു കൂട്ടം കര്‍ഷകര്‍ വളയുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്തു. ഇതിനെതുടര്‍ന്ന് പോലിസെത്തി എംഎല്‍എയെയും പ്രാദേശിക നേതാക്കളെയും ഒരു കടയിലേക്ക് മാറ്റി. എന്നാല്‍ പിന്നീട് പുറത്തുവന്നപ്പോള്‍ പ്രതിഷേധക്കാര്‍ അവരെ തല്ലിച്ചതച്ചയ്ക്കുകയും നാരംഗിന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തതായി പോലിസ് പറഞ്ഞു. നാരംഗിനെ പിന്നീട് സുരക്ഷിതമായ സ്ഥലത്തേക്ക് പോലീസ് കൊണ്ടുപോയി.
സംഭവത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് നിസാര പരിക്കേറ്റു. തന്നെ ഒരുപാട് മര്‍ദിച്ചെന്നും വസ്ത്രം വലിച്ചു കീറിയെന്നും എംഎല്‍എ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതിന്റെ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും വൈറലാണ്. അക്രമത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും സംസ്ഥാനത്തിന്റെ സമാധാനം നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രിയുടെ ഓഫിസ് പ്രതികരിച്ചു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
RELATED STORIES
ഗസയിലെ ഹമാസ് വിരുദ്ധ പ്രതിഷേധങ്ങള്ക്ക് പിന്നിലെന്താണ്?
29 March 2025 5:20 AM GMTലിബറല് പിന്മാറ്റത്തിന്റെ കാലഘട്ടത്തിലെ ഇന്ത്യന് ഫാഷിസം
27 March 2025 11:44 AM GMTനാളെ ഖുദ്സ് ദിനം; പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ഹമാസ്
27 March 2025 4:43 AM GMTഒരു ഫലസ്തീന് യുദ്ധ സിദ്ധാന്തം
25 March 2025 3:32 AM GMTഇസ്രായേലി അധിനിവേശത്തെ ചെറുക്കാന് യുദ്ധതന്ത്രങ്ങള് പരിഷ്കരിച്ച്...
24 March 2025 5:25 AM GMTദലിത് വിവാഹ ഘോഷയാത്രകള്ക്കെതിരായ ആക്രമണങ്ങള് വര്ധിക്കുന്നു
23 March 2025 1:38 PM GMT