Sub Lead

കാര്‍ഷിക വ്യവസായ വികസനം ലക്ഷ്യമിട്ട് സൂപ്പര്‍ ആപ്പുമായി ഐടിസി

ഇതിന്റെ ഭാഗമായി മെറ്റാ മാര്‍ക്കറ്റ് ഫോര്‍ അഡ്വാന്‍സ്ഡ് അഗ്രികള്‍ച്ചറല്‍ സര്‍വീസസ് (ITC MAARS ) എന്ന പേരില്‍ സൂപ്പര്‍ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ് കൊല്‍ക്കത്ത ആസ്ഥാനമായ കമ്പനി.

കാര്‍ഷിക വ്യവസായ വികസനം ലക്ഷ്യമിട്ട് സൂപ്പര്‍ ആപ്പുമായി ഐടിസി
X

കര്‍ഷകര്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ കാര്‍ഷിക, അനുബന്ധ സേവനങ്ങള്‍ നല്‍കുന്നതിനായി പുത്തന്‍ നീക്കവുമായി ഐടിസി ലിമിറ്റഡ്. ഇതിന്റെ ഭാഗമായി മെറ്റാ മാര്‍ക്കറ്റ് ഫോര്‍ അഡ്വാന്‍സ്ഡ് അഗ്രികള്‍ച്ചറല്‍ സര്‍വീസസ് (ITC MAARS ) എന്ന പേരില്‍ സൂപ്പര്‍ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ് കൊല്‍ക്കത്ത ആസ്ഥാനമായ കമ്പനി.

നിലവില്‍ ഗോതമ്പ്, നെല്ല്, സോയ, മുളക് എന്നീ വിഭാഗങ്ങളിലെ 40,000 കര്‍ഷകരെ ഉള്‍പ്പെടുത്തി 200 കര്‍ഷക ഉല്‍പ്പാദക സംഘടനകളുമായി (എഫ്പിഒ) ഏഴ് സംസ്ഥാനങ്ങളില്‍ ആപ്പ് പൈലറ്റ് ചെയ്യുന്നുണ്ട്. ഐടിസി സിഎംഡി സഞ്ജീവ് പുരി വെര്‍ച്വല്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

'ഞങ്ങളുടെ ലക്ഷ്യം 4000 കര്‍ഷക ഉല്‍പ്പാദക സംഘടനകളുമായും പത്ത് ദശലക്ഷം കര്‍ഷകരിലേക്കും എത്തുകയെന്നതാണ്. കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ എഫ്പിഒകള്‍ക്കോ ഐടിസി പോലുള്ള വാങ്ങുന്നവര്‍ക്കോ വില്‍ക്കാം' അദ്ദേഹം പറഞ്ഞു. കര്‍ഷക സമൂഹത്തില്‍ പരിവര്‍ത്തനപരമായ പങ്ക് വഹിക്കാന്‍ MAARS-ന് കഴിയുമെന്ന് പുരി പറഞ്ഞു.

അതേസമയം, പശ്ചിമ ബംഗാളിലെ ഉലുബേരിയയിലുള്ള പേഴ്‌സണല്‍ കെയര്‍ ഉല്‍പ്പന്ന നിര്‍മാണ പ്ലാന്റില്‍ കമ്പനി 300 കോടി രൂപ നിക്ഷേപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


Next Story

RELATED STORIES

Share it