- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തേജ് ചുഴലിക്കാറ്റ് ഭീതിയില്‍ ഒമാന്‍; സലാല തുറമുഖം അടച്ചു

മസ്കത്ത്: അറബിക്കടലില്‍ രൂപംകൊണ്ട തേജ് ചുഴലിക്കാറ്റ് ഭീഷണി നേരിടാന്‍ മുന്നൊരുക്കങ്ങളുമായി ഒമാന്‍. മണിക്കൂര്‍ 200 കിലോമീറ്റര്‍ വേഗതയുള്ള ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന മുന്നറിയിപ്പുകള്‍ക്കിടെ രണ്ടു പ്രവിശ്യകളില്‍ ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു. തീരപ്രദേശങ്ങളില്‍ അതിശക്തമായ മഴയും കാറ്റും വീശുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന്് സലാല തുറമുഖം അടച്ചു. മല്‍സ്യബന്ധനം പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. ഒമാനില്‍ 35 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. ദോഫാറില്‍ 32 ഉം അല്‍ വുസ്തയില്‍ മൂന്നും ദുരിതാശ്വാസ കേന്ദ്രങ്ങളാണ് തുറന്നത്. ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റ്, അല്‍ വുസ്ത ഗവര്‍ണറേറ്റിലെ അല്‍ ജസാര്‍ വിലായത്ത് എന്നീ മേഖലകളിലെ ജീവനക്കാര്‍ക്ക് തൊഴില്‍ മന്ത്രാലയം അവധി പ്രഖ്യാപിച്ചു. തീവ്രമഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ദോഫാര്‍ ഗവര്‍ണറേറ്റിലെ ദ്വീപുകളില്‍ നിന്നും തീരപ്രദേശങ്ങളില്‍ നിന്നും താമസക്കാരെ ഒഴിപ്പിക്കുന്നുണ്ട്. 20 സെന്റിമീറ്റര്‍ വരെ മഴ പെയ്തേക്കുമെന്നും 70 കിലോമീറ്ററിന് മുകളില്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കുമെന്നുമാണ് മുന്നറിയിപ്പ്.
RELATED STORIES
ട്രെയിന്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളുമായി യുടിഎസ് ആപ്പ്; ഇനി ...
23 Aug 2023 6:59 AM GMTഓണം അടിച്ചുപൊളിക്കാന്‍ കെഎസ്ആര്‍ടിസിയുടെ സ്പെഷ്യല്‍ ടൂര്‍ പാക്കേജ്
18 Aug 2023 6:57 AM GMTഡ്രൈവിങിനിടെ ഹൃദയം നിലച്ചു; കുരുന്നു ജീവനുകള്‍ സുരക്ഷിതമാക്കി...
23 July 2023 9:09 AM GMTപഴയ സോവിയറ്റ് യൂനിയനും പുതിയ ഉസ്ബെക്കിസ്താനും
20 Jun 2023 3:01 PM GMT'ഫീൽ മോർ ഇൻ ഖത്തർ' കാംപയ്ന് തുടക്കം
21 Dec 2022 8:46 AM GMTവേൾഡ് ട്രാവൽ അവാർഡിൽ നേട്ടങ്ങൾ കരസ്ഥമാക്കി ഒമാൻ
14 Nov 2022 11:01 AM GMT