- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സഭകളിലെ ലൈംഗിക പീഡന പരാതി: പ്രത്യേക സമിതി രൂപീകരിക്കാന്‍ നിര്‍ദേശിച്ച് മാര്‍പാപ്പ
ലൈംഗിക പരാതികള്‍ കൃത്യതയോടെ റിപോര്‍ട്ട് ചെയ്യാന്‍ പ്രത്യേക സമിതികള്‍ രൂപീകരിക്കണമെന്നാണ് മാര്‍ഗ നിര്‍ദേശങ്ങളില്‍ പ്രധാനം. ഇതിനായി കത്തോലിക്കാ സഭയിലെ എല്ലാ രൂപതകളും പ്രത്യേക സമിതികള്‍ രൂപീകരിക്കണം.
വത്തിക്കാന്‍ സിറ്റി: കത്തോലിക്കാസഭയിലെ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാനും മാര്‍ഗനിര്‍ദേശങ്ങളുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ആഗോള കത്തോലിക്കാസഭയിലെ എല്ലാ രൂപതകള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകമാണ്. ലൈംഗിക പരാതികള്‍ കൃത്യതയോടെ റിപോര്‍ട്ട് ചെയ്യാന്‍ പ്രത്യേക സമിതികള്‍ രൂപീകരിക്കണമെന്നാണ് മാര്‍ഗ നിര്‍ദേശങ്ങളില്‍ പ്രധാനം. ഇതിനായി കത്തോലിക്കാ സഭയിലെ എല്ലാ രൂപതകളും പ്രത്യേക സമിതികള്‍ രൂപീകരിക്കണം.
സഭാ പരിധിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ റിപോര്‍ട്ട് ചെയ്യാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ജാഗ്രത പുലര്‍ത്തണം. പരാതികളില്‍ മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം. ഗൗരവമുള്ള പരാതികള്‍ സംബന്ധിച്ച വിഷയങ്ങള്‍ വത്തിക്കാനിലെ സഭാനേതൃത്വത്തിന് കൈമാറണമെന്നും നിര്‍ദേശമുണ്ട്. വിഷയം ഗൗരവമുള്ളതാണെങ്കില്‍ വത്തിക്കാന്‍ നേരിട്ട് അന്വേഷണം നടത്തും.
ഓരോ രാജ്യത്തും നിലനില്‍ക്കുന്ന നിയമസംവിധാനങ്ങള്‍ പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കാന്‍ രൂപതകള്‍ക്ക് കടമയുണ്ടെന്നും ഇതില്‍ വീഴ്ച വരാതെ സഭാധികാരികളും ബന്ധപ്പെട്ടവരും ശ്രദ്ധിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. കത്തോലിക്കാസഭയില്‍ വൈദികരടക്കം ആരോപണവിധേരാകുന്ന വിഷയങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണമെന്നും കാര്യങ്ങള്‍ സുതാര്യമായി കൈകാര്യം ചെയ്യാനും നിര്‍ദേശമുണ്ട്. അടുത്തിടെ സഭയിലെ വൈദികര്‍ക്കും ബിഷപ്പുമാര്‍ക്കുമെതിരേ ലൈംഗിക അതിക്രമ ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മാര്‍പാപ്പ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്.
RELATED STORIES
പാലക്കാട് നഗരസഭയില്‍ ബിജെപിക്ക് 700 വോട്ട് കുറവ്
23 Nov 2024 4:08 AM GMTമഹാരാഷ്ട്രയും ജാർഖണ്ഡും ആര് പിടിക്കും: വിജയ പ്രതീക്ഷയിൽ മുന്നണികൾ
23 Nov 2024 3:42 AM GMTമഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ബിജെപി മുന്നണി ലീഡ് ചെയ്യുന്നു
23 Nov 2024 3:23 AM GMTപാലക്കാട് യുഡിഎഫിന് ലീഡ്, വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍...
23 Nov 2024 3:15 AM GMTവയനാട്, പാലക്കാട്, ചേലക്കര: ജനവിധി ഇന്നറിയാം; എട്ടരയോടെ ആദ്യ...
23 Nov 2024 1:12 AM GMTവിരണ്ടോടിയ കാള സ്കൂട്ടര്‍ യാത്രികനെ ഇടിച്ചുവീഴ്ത്തി
23 Nov 2024 12:58 AM GMT