Sub Lead

ഡോ. വി നാരായണന്‍ ഐഎസ്ആര്‍ഒ ചെയര്‍മാനാകും

ഡോ. വി നാരായണന്‍ ഐഎസ്ആര്‍ഒ ചെയര്‍മാനാകും
X

തിരുവനന്തപുരം: ഡോ. വി നാരായണന്‍ ഐഎസ്ആര്‍ഒ ചെയര്‍മാനാകും. ഡോ എസ് സോമനാഥ് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. ഡോ. വി നാരായണന്‍ നിലവില്‍ തിരുവനന്തപുരം വലിയമല എല്‍പിഎസ്‌സി ഡയറക്ടറാണ്. കേന്ദ്ര ബഹിരാകാശവകുപ്പ് സെക്രട്ടറി, ബഹിരാകാശ കമീഷന്‍ ചെയര്‍മാന്‍ എന്നീ ചുമതലകളും ഡോ. വി നാരായണന്‍ വഹിക്കും. 14 ന് ചുമതലയേല്‍ക്കും.

രണ്ട് വര്‍ഷത്തേക്കാണ് നിയമനം. 41 വര്‍ഷമായി ഐഎസ്ആര്‍ഒയില്‍ ശാസ്ത്രജ്ഞനാണ്. ഏഴ് വര്‍ഷമായി എല്‍പിഎസ്‌സി ഡയറക്ടറാണ്. റോക്കറ്റ് എഞ്ചിന്‍ സാങ്കേതികവിദ്യയില്‍ വിദഗ്ധനായ അദ്ദേഹം ക്രയോ മാന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്.

Next Story

RELATED STORIES

Share it