- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
''നിങ്ങള്‍ അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞു''; സിപിഎം നേതാവ് സാബുവിനെ ഭീഷണിപ്പെടുത്തുന്ന സംഭാഷണം പുറത്ത്
ഇടുക്കി: കട്ടപ്പനയില്‍ ആത്മഹത്യ ചെയ്ത മുളങ്ങാശേരില്‍ സാബുവും കട്ടപ്പന സിപിഎം ഏരിയാ സെക്രട്ടറിയും മുന്‍ ബാങ്ക് പ്രസിഡന്റുമായ വി ആര് സജിയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത് വന്നു. ബാങ്കില്‍ നിക്ഷേപിച്ച പണം ചോദിച്ചെത്തിയപ്പോള്‍ ജീവനക്കാരനായ ബിനോയ് പിടിച്ചു തള്ളിയെന്നും താന്‍ തിരിച്ച് ആക്രമിച്ചെന്ന് പറഞ്ഞ് പ്രശ്നം ഉണ്ടാക്കുകയാണെന്നും സാബു സജിയോട് പറയുന്നത് ഓഡിയോ ക്ലിപ്പില്‍ കേള്‍ക്കാം. നിങ്ങള്‍ അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞുവെന്നും പണി മനസിലാക്കി തരാമെന്നുമാണ് സജി ഇതിന് മറുപടി നല്‍കുന്നത്.
ഭാര്യയുടെ ചികിത്സാ ആവശ്യത്തിന് നിക്ഷേപത്തുക ചോദിച്ചപ്പോള്‍ തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി കട്ടപ്പന റൂറല്‍ ഡിവലപ്മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിലാണ് സാബു ജീവനൊടുക്കിയത്. ബാങ്കിന് സമീപത്തെ ചവിട്ടുപടിക്ക് സമീപമുള്ള ഹാന്‍ഡ് റെയിലില്‍ തുങ്ങിമരിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
സൊസൈറ്റി സെക്രട്ടറി റെജി, ജീവനക്കാരായ ബിനോയി, സുജാമോള്‍ എന്നിവരാണ് തന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് എഴുതിയ കുറിപ്പും പോലിസ് കണ്ടെടുത്തു. 25 ലക്ഷം രൂപയാണ് സാബുവിന് ലഭിക്കാനുണ്ടായിരുന്നത് എന്നാണ് സൂചന. കട്ടപ്പനയില്‍ വെറൈറ്റി എന്ന പേരില്‍ ലേഡീസ് സെന്റര്‍ നടത്തിവരുകയായിരുന്നു സാബു.
RELATED STORIES
ക്ഷേത്ര എരുമയുടെ ഉടമസ്ഥാവകാശത്തില്‍ ഗ്രാമങ്ങള്‍ തമ്മില്‍ തര്‍ക്കം;...
21 Dec 2024 5:33 AM GMTവടകരയില്‍ വള്ളം മറിഞ്ഞ് മല്‍സ്യത്തൊഴിലാളി മരിച്ചു
21 Dec 2024 4:01 AM GMTതെല്‍അവീവില്‍ ഹൂത്തികളുടെ മിസൈലാക്രമണം; 14 ജൂതകുടിയേറ്റക്കാര്‍ക്ക്...
21 Dec 2024 3:32 AM GMT''നിങ്ങള്‍ അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞു''; സിപിഎം നേതാവ് സാബുവിനെ...
21 Dec 2024 3:01 AM GMTപാലക്കാട്ട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം
21 Dec 2024 2:41 AM GMT''ഏറ്റവും ചുരുങ്ങിയത് സംഭലിലെ കള്ളക്കേസുകള്‍ പിന്‍വലിക്കൂ''; മോഹന്‍...
21 Dec 2024 2:37 AM GMT