Sub Lead

''ഏറ്റവും ചുരുങ്ങിയത് സംഭലിലെ കള്ളക്കേസുകള്‍ പിന്‍വലിക്കൂ''; മോഹന്‍ ഭാഗവതിന് മറുപടിയുമായി അഖിലേഷ് യാദവ്

ഏറ്റവും ചുരുങ്ങിയത് സംഭലിലെ കള്ളക്കേസുകള്‍ പിന്‍വലിക്കൂ; മോഹന്‍ ഭാഗവതിന് മറുപടിയുമായി അഖിലേഷ് യാദവ്
X

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സംഭലില്‍ മുസ്‌ലിംകള്‍ക്കെതിരേ എടുത്ത കള്ളക്കേസുകള്‍ ബിജെപി സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. '' സംഭലില്‍ ആറു പേര്‍ കൊല്ലപ്പെട്ടിരിക്കുമ്പോളും നിരവധി പേര്‍ ഉപദ്രവിക്കപ്പെടുമ്പാളും എല്ലാ ആരാധനാലയങ്ങളും കുഴിച്ചുനോക്കരുതെന്നാണ് അവര്‍ പറയുന്നത്. ഏറ്റവും ചുരുങ്ങിയത് കള്ളക്കേസുകളെങ്കിലും പിന്‍വലിക്കുകയാണ് ബിജെപി ചെയ്യേണ്ടത്. മരിച്ചവരെ തിരികെ കൊണ്ടുവരാനാവില്ല, പക്ഷെ, കള്ളക്കേസുകള്‍ പിന്‍വലിക്കാം..''-അഖിലേഷ് പറഞ്ഞു. മോഹന്‍ ഭാഗവതിന്റെ പ്രസ്താവന ബിജെപി ഉള്‍ക്കൊള്ളണമെന്ന് രാഷ്ട്രീയ ജനതാദള്‍ നേതാവ് തേജസ്വ യാദവ് ആവശ്യപ്പെട്ടു. രാജ്യത്ത് വിഭജനം സൃഷ്ടിക്കുന്ന ബിജെപിക്കാര്‍ മോഹന്‍ ഭാഗവതിന്റെ വാക്കുകള്‍ക്ക് വിലനല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയും പറഞ്ഞു.

Next Story

RELATED STORIES

Share it