Sub Lead

ഹിന്ദുത്വര്‍ മാരകായുധങ്ങളുമായെത്തി റൂര്‍ക്കിയിലെ ചര്‍ച്ച് അടിച്ചുതകര്‍ത്തു; നിരവധി വിശ്വാസികള്‍ക്ക് പരിക്ക്, സ്ത്രീകളേയും വെറുതെവിട്ടില്ല

രാവിലെ പത്തോടെ പള്ളിയില്‍ ഉണ്ടായിരുന്ന കസേരകളും മേശകളും സംഗീതോപകരണങ്ങളും ഫോട്ടോഗ്രാഫുകളും ഇരുമ്പ് ദണ്ഡുകള്‍ ഉപയോഗിച്ച് ഹിന്ദുത്വര്‍ നശിപ്പിച്ചു. തടയാന്‍ ശ്രമിച്ചവരെ ആക്രമിക്കുകയും കണ്ണില്‍കണ്ടതെല്ലാം സംഘം തകര്‍ക്കുകയും ചെയ്തു. സ്ത്രീകളെ പോലും അക്രമികള്‍ വെറുതെവിട്ടില്ലെന്ന് ലാന്‍സെ പറഞ്ഞു.

ഹിന്ദുത്വര്‍ മാരകായുധങ്ങളുമായെത്തി റൂര്‍ക്കിയിലെ ചര്‍ച്ച് അടിച്ചുതകര്‍ത്തു;  നിരവധി വിശ്വാസികള്‍ക്ക് പരിക്ക്, സ്ത്രീകളേയും വെറുതെവിട്ടില്ല
X

ഡെറാഡൂണ്‍: വിവിധതീവ്രഹിന്ദുത്വ ഗ്രൂപ്പുകളില്‍പെട്ട സ്ത്രീകളും പുരുഷന്‍മാരും അടങ്ങുന്ന സംഘം മാരകായുധങ്ങളുമായി അതിക്രമിച്ചു കയറി ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ ക്രിസ്ത്യന്‍ പള്ളി തകര്‍ക്കുകയും പ്രഭാത പ്രാര്‍ത്ഥനയ്ക്കായി ഒത്തുകൂടിയ വിശ്വാസികളെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തതായി റിപോര്‍ട്ട്.

വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജ്‌രംഗ് ദള്‍, ബിജെപിയുടെ യുവജനവിഭാഗം എന്നിവയില്‍പെട്ട 200 ഓളം വരുന്ന സംഘമാണ് ചര്‍ച്ചിനുനേരെ ആക്രമണം അഴിച്ചുവിട്ടത്. 'വന്ദേ മാതരം', 'ഭാരത് മാതാ കി ജയ്' തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ചര്‍ച്ചിലേക്ക് ഇരച്ചുകയറിയ സംഘം കണ്ണില്‍കണ്ടതൊക്കെ തകര്‍ക്കുകയും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വിശ്വാസികളെ ആക്രമിക്കുകയുമായിരുന്നു. അക്രമി സംഘത്തിലെ സ്ത്രീകള്‍ ഇതിന് ഒത്താശ ചെയ്തുകൂടെ ഉണ്ടായിരുന്നതായി പള്ളി പാസ്റ്ററുടെ ഭാര്യ ലാന്‍സെ ദ വയറിനോട് പറഞ്ഞു.

രാവിലെ പത്തോടെ പള്ളിയില്‍ ഉണ്ടായിരുന്ന കസേരകളും മേശകളും സംഗീതോപകരണങ്ങളും ഫോട്ടോഗ്രാഫുകളും ഇരുമ്പ് ദണ്ഡുകള്‍ ഉപയോഗിച്ച് ഹിന്ദുത്വര്‍ നശിപ്പിച്ചു. തടയാന്‍ ശ്രമിച്ചവരെ ആക്രമിക്കുകയും കണ്ണില്‍കണ്ടതെല്ലാം സംഘം തകര്‍ക്കുകയും ചെയ്തു. സ്ത്രീകളെ പോലും അക്രമികള്‍ വെറുതെവിട്ടില്ലെന്ന് ലാന്‍സെ പറഞ്ഞു.


കെട്ടിടത്തിന്റെ ഒന്നാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ചര്‍ച്ചിലേക്ക് 'വന്ദേ മാതരം', 'ഭാരത് മാതാ കി ജയ്' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കി ഇരച്ചുകയറിയ സംഘം തങ്ങളുടെ വോളണ്ടിയര്‍മാരെയും സ്ത്രീകളെയും അക്രമിച്ചതായി അവര്‍ പറഞ്ഞു. ആക്രമണം 40 മിനിറ്റിലധികം നീണ്ടു. ചര്‍ച്ച് വോളണ്ടിയറായ രജത്തിന് തലയ്ക്ക് ഗുരുതര പരിക്കേറ്റു. അദ്ദേഹത്തെ ഡെറാഡൂണ്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് റിപോര്‍ട്ടുകള്‍.

മകള്‍ പേള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളെ അക്രമികള്‍ കയറിപ്പിടിച്ചതായും ലാന്‍സെ ആരോപിച്ചു. 'അക്രമിസംഘത്തിലെ ഒരു വൃദ്ധന്‍ പേളിനെ ബലമായി കെട്ടിപ്പിടിക്കുകയും അവള്‍ സ്വയം മോചിപ്പിക്കാന്‍ പാടുപെടുകയും ചെയ്യുന്നത് താന്‍ കണ്ടു. താന്‍ അവളെ (പേളിനെ) രക്ഷിക്കാന്‍ പോയപ്പോള്‍, ഹിന്ദുവായ തനിക്ക് പള്ളിയിലെന്താണ് കാര്യമെന്ന് അക്രമി സംഘത്തിലെ ഒരുവന്‍ തന്നോട് ചോദിച്ചതായി അക്ഷി ചൗഹാന്‍ എന്ന യുവാവ് പറഞ്ഞു. പേളിനെ അവളുടെ മുടിയില്‍ നിന്ന് വലിച്ചിഴച്ച് കൊണ്ടുപോവുകയും മര്‍ദ്ദിക്കുകയും ചെയ്തതായി ചൗഹാന്‍ ദ വയറിനോട് പറഞ്ഞു. ആക്രമണം ആരംഭിക്കുന്നതിന് മുമ്പ് അക്രമികള്‍ പള്ളി പരിസരത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകള്‍ നശിപ്പിച്ചതായി ദൃക്‌സാക്ഷിയായ സുമിത് കുമാര്‍ ദി വയറിനോട് പറഞ്ഞു.

അക്രമിസംഘത്തിലെ സ്ത്രീകള്‍ പള്ളിയിലെ സ്ത്രീകളെ ആക്രമിച്ചു, പുരുഷന്മാര്‍ മേശ, കസേരകള്‍, ഇന്‍വെര്‍ട്ടറുകള്‍, പള്ളിയില്‍ സൂക്ഷിച്ച ഫോട്ടോകള്‍ തുടങ്ങി എല്ലാം തകര്‍ത്തു -കുമാര്‍ പറഞ്ഞു. സംഭവത്തില്‍ നാലു സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേര്‍ക്കെതിരേ പോലിസ് എഫ്‌ഐആര്‍ സമര്‍പ്പിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it