Sub Lead

മഹാരാഷ്ട്രയിലെ ഗുരുദ്വാരയില്‍ നിന്ന് പഞ്ചാബില്‍ തിരിച്ചെത്തിയ 10 തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് 19

നാലായിരത്തിലധികം തീര്‍ത്ഥാടകരാണ് മഹാരാഷ്ട്രയിലെ നന്ദേതില്‍ കുടുങ്ങിയിട്ടുള്ളതായി സംശയിക്കുന്നത്. നന്ദേതില്‍ നിന്ന് സ്വകാര്യ വാഹനങ്ങളില്‍ മടങ്ങിയെത്തിയ തീര്‍ത്ഥാടര്‍ക്കും ഇതിനോടകം കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിലെ ഗുരുദ്വാരയില്‍ നിന്ന് പഞ്ചാബില്‍ തിരിച്ചെത്തിയ 10 തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് 19
X

ജലന്ധര്‍: മഹാരാഷ്ട്രയിലെ ഗുരുദ്വാരയില്‍ നിന്ന് പഞ്ചാബില്‍ തിരിച്ചെത്തിയ 10 തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ നന്ദത് സാഹിബ് ഗുരുദ്വാരയില് ലോക്ക് ഡൗണിനെ തുടര്‍ന്ന് കുടുങ്ങിയ തീര്‍ത്ഥാടകരില്‍ ചിലര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തീര്‍ത്ഥാടകര്‍ വിവിധ മാര്‍ഗങ്ങളിലൂടെ തിരികെ പഞ്ചാബിലെത്തുകയായിരുന്നു. ഏപ്രില്‍ 25 ടെംപോ ട്രാവലറില്‍ പഞ്ചാബിലെത്തിയ ഹോഷിയാര്‍പൂര്‍ സ്വദേശിയായ 48കാരന് ശനിയാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്.

നാലായിരത്തിലധികം തീര്‍ത്ഥാടകരാണ് മഹാരാഷ്ട്രയിലെ നന്ദേതില്‍ കുടുങ്ങിയിട്ടുള്ളതായി സംശയിക്കുന്നത്. നന്ദേതില്‍ നിന്ന് സ്വകാര്യ വാഹനങ്ങളില്‍ മടങ്ങിയെത്തിയ ഏഴ് തീര്‍ത്ഥാടര്‍ക്കും ഇതിനോടകം കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. പഞ്ചാബ് സര്‍ക്കാര്‍ ഒരുക്കിയ ബസിലും തീര്‍ത്ഥാടകര്‍ തിരികെ പഞ്ചാബിലെത്തിയിരുന്നു.

മൂന്ന് ബാച്ചായി പഞ്ചാബ് സര്‍ക്കാര്‍ തീര്‍ത്ഥാടകര്‍ക്കായി ബസുകള്‍ ഒരുക്കിയിരുന്നു. ഞായറാഴ്ച മുതലാണ് സര്‍ക്കാര്‍ ബസുകള്‍ ഒരുക്കിയത്. തീര്‍ത്ഥാടകരുടെ അവസാന ബാച്ചില്‍ 2850 തീര്‍ത്ഥാടകര്‍ ബുധനാഴ്ച എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് പഞ്ചാബ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഡോ. അമര്‍പാല്‍ സിംഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. തിരികെയെത്തിയ ആളുകളെ ട്രാക്ക് ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പഞ്ചാബ് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. സിഖ് മത വിശ്വാസികളുടെ സുപ്രധാന തീര്‍ത്ഥാടക ഇടങ്ങളിലൊന്നാണ് മഹാരാഷ്ട്രയിലെ നന്ദേത് സാഹിബ്.

Next Story

RELATED STORIES

Share it