Sub Lead

കൊവിഡ്: അലിഗഡ് മുസ് ലിം സര്‍വകലാശാലയ്ക്കു നഷ്ടമായത് 10ഓളം പ്രഫസര്‍മാരെ

കൊവിഡ്: അലിഗഡ് മുസ് ലിം സര്‍വകലാശാലയ്ക്കു നഷ്ടമായത് 10ഓളം പ്രഫസര്‍മാരെ
X

അഗ്ര: കൊവിഡിന്റെ രണ്ടാംതരംഗത്തില്‍ അലിഗഡ് മുസ്ലിം യൂനിവേഴ്സിറ്റി(എഎംയു)ക്ക് നഷ്ടപ്പെട്ടത് 10ഓളം പ്രഫസര്‍മാരെ. ഒരാഴ്ചയ്ക്കിടെ മാത്രം മൂന്ന് ഫാക്കല്‍റ്റി അംഗങ്ങളെയും വിരമിച്ച അഞ്ച് പ്രഫസര്‍മാരെയും നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സര്‍വകലാശാലകളിലെ 30ഓളം ഫാക്കല്‍റ്റികള്‍ക്കും സ്റ്റാഫ് അംഗങ്ങള്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരെ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ 12 കണ്‍സള്‍ട്ടന്റുമാരും 20 റസിഡന്റ് ഡോക്ടര്‍മാരും മെഡിക്കല്‍ കോളജിലെ ചില പാരാമെഡിക്കല്‍ സ്റ്റാഫ് അംഗങ്ങളും ഉള്‍പ്പെടുന്നുണ്ട്.

പ്രശസ്ത വിമര്‍ശകനും ഉര്‍ദു വകുപ്പിലെ സീനിയര്‍ ഫാക്കല്‍റ്റി അംഗവുമായ പ്രഫ. മൗല ബക്ഷ് അന്‍സാരി(58), സുന്നി ദൈവശാസ്ത്ര വിഭാഗം ഫാക്കല്‍റ്റി അംഗം പ്രഫ. ഇഹ്‌സാനുല്ല ഫഹദ്(50), യൂനിവേഴ്‌സിറ്റി പോളിടെക്‌നിക് എഎംയു സഈദുസ്സമാന്‍(51) തുടങ്ങിയവര്‍ ഇവരില്‍ ചിലരാണയാണ് അദ്ദേഹം മരണപ്പെട്ടത്. അദ്ദേഹത്തിനു കൊവിഡ് സ്ഥിരീകരിച്ചിരുന്നില്ലെങ്കിലും

രോഗ ലക്ഷണങ്ങളുണ്ടായിരുന്നതായി ഉര്‍ദു അക്കാദമി മുന്‍ ഡയറക്ടര്‍ റഹത് അബ്‌റാര്‍ പറഞ്ഞു. സ്‌റ്റൈലിസ്റ്റിക്‌സ്, ക്രിറ്റിക്കല്‍ സ്റ്റഡീസ്, കള്‍ച്ചറല്‍ സ്റ്റഡീസ് എന്നിവയെക്കുറിച്ചുള്ള ആറ് പ്രൊജക്ടുകളില്‍ അന്‍സാരി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ അവ ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല.

അതേസമയം, പ്രഫ. ഇഹ്‌സാനുല്ല ഫഹദിനെ കൊവിഡ് -19 ചികില്‍സയ്ക്കായി എഎയു മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ റിപോര്‍ട്ട് നെഗറ്റീവായി തിരിച്ചെത്തിയ ശേഷം നോണ്‍-കൊവിഡ് വാര്‍ഡിലേക്ക് മാറ്റി. കൊവിഡാനന്തര സങ്കീര്‍ണതകള്‍ കാരണം രണ്ടു ദിവസത്തിനു ശേഷം മരണപ്പെട്ടതായി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. ഷാഹിദ് അലി സിദ്ദിഖി പറഞ്ഞു. പ്രഫസര്‍മാരായ റിസ് വാന്‍(ഇംഗ്ലീഷ്), സുബൈര്‍ അഹ്‌മദ്(മാത്തമാറ്റിക്‌സ്), വകീല്‍ ജാഫ്‌റി(ഫിസിക്‌സ്), ജംഷീദ് സിദ്ദീഖി(എംസിഎ), ഹുമയൂണ്‍ മുറാദ്(സുവോളജി), സഫര്‍(സൈക്കോളജി), ഇഖ്ബാല്‍ അലി(പോളി ടെക്‌നിക്) തുടങ്ങിയവരും കൊവിഡ് കാലത്ത് അലിഗഡ് മുസ് ലിം സര്‍വകലാശാലയ്ക്കുണ്ടായ നഷ്ടങ്ങളാണ്.

10 professors of AMU have passed away in Covid19

Next Story

RELATED STORIES

Share it