Sub Lead

കൂട്ടുകാരനൊപ്പം വാമനപുരം ആറ് കാണാനെത്തിയ പത്ത് വയസുകാരന്‍ മുങ്ങിമരിച്ചു

അവനവഞ്ചേരി ഗവ.എച്ച്.എസിലെ അഞ്ചാംക്ലാസ്സ് വിദ്യാര്‍ഥിയാണ്.

കൂട്ടുകാരനൊപ്പം വാമനപുരം ആറ് കാണാനെത്തിയ പത്ത് വയസുകാരന്‍ മുങ്ങിമരിച്ചു
X

ആറ്റിങ്ങല്‍: വാമനപുരം ആറ് കാണാന്‍ കൂട്ടുകാരനൊപ്പം ഇടയാവണത്തെത്തിയ പത്തുവയസുകാരന്‍ മുങ്ങിമരിച്ചു. ആറ്റിങ്ങല്‍ ചന്തറോഡിലുള്ള ചന്ദ്രഗീതം വീട്ടിലെ അഖില്‍-അനു ദമ്പതിമാരുടെ മൂത്തമകന്‍ ശിവനന്ദനാണ് (10) മരിച്ചത്. ഇന്ന് വൈകീട്ട് 5.30 ഓടെയായിരുന്നു സംഭവം. കൂട്ടുകാരനായ വിവേകുമൊത്താണ് ശിവനന്ദന്‍ ആറ് കാണാന്‍ എത്തിയത്. വസ്ത്രങ്ങളഴിച്ചുവച്ച് ആറ്റിലിറങ്ങിയപ്പോള്‍ ചെളിയില്‍ പുതഞ്ഞു. വിവേക് രക്ഷിക്കാന്‍ ശ്രമിച്ചു. പറ്റാതെ വന്നതോടെ ഓടിപ്പോയി മുതിര്‍ന്നവരെ വിവരം അറിയിച്ചു. അവരെത്തുമ്പോഴേക്കും ശിവനന്ദന്‍ വെള്ളത്തില്‍ മുങ്ങിപ്പോയിരുന്നു. തുടര്‍ന്ന് ആറ്റിങ്ങല്‍ അഗ്‌നിരക്ഷാസേനയെത്തി കുട്ടിയെ കണ്ടെത്തി പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. അവനവഞ്ചേരി ഗവ.എച്ച്.എസിലെ അഞ്ചാംക്ലാസ്സ് വിദ്യാര്‍ഥിയാണ്.

മൃതദേഹം ചിറയിന്‍കീഴ് താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അടുത്തദിവസം തിരുവനന്തപുരം മെഡിക്കല്‍കോളേജാശുപത്രിയില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറുമെന്ന് പോലീസ് അറിയിച്ചു. ആദിദേവ്, ആദിഷ് എന്നിവര്‍ സഹോദരങ്ങളാണ്.

Next Story

RELATED STORIES

Share it