Sub Lead

പാലക്കാട് ജില്ലയില്‍ 144 തുടരുന്നു; ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രയ്ക്ക് വിലക്ക്

പാലക്കാട് ജില്ലയില്‍ 144 തുടരുന്നു; ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രയ്ക്ക് വിലക്ക്
X

പാലക്കാട്: ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയില്‍ 144 പ്രഖ്യാപിച്ചതിനാല്‍ ഇരുചക്ര വാഹന യാത്രക്ക് നിയന്ത്രണം ഏര്‍പെടുത്തി. ജില്ലയില്‍ സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവര്‍ക്ക് ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര പാടുള്ളതല്ല.

പോപുലര്‍ ഫ്രണ്ട്, ആര്‍എസ്എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നില്‍ കണ്ടാണ് തീരുമാനം.

ഏപ്രില്‍ 20 ന് വൈകീട്ട് ആറ് വരെയാണ് പാലക്കാട് ജില്ലാ പരിധിയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവര്‍ ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര ചെയ്യാന്‍ പാടുള്ളതല്ലായെന്ന് വ്യക്തമാക്കി കൊണ്ട് അഡീഷ്‌നല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കെ മണികണ്ഠന്‍ ആണ് ഉത്തരവ് ഭേദഗതി വരുത്തി പുറപ്പെടുവിച്ചത്.

Next Story

RELATED STORIES

Share it