Sub Lead

ഓറഞ്ച് ഇറക്കുമതിയുടെ മറവില്‍ 1,476 കോടിയുടെ ലഹരി മരുന്ന് കടത്ത്; മുംബൈയില്‍ മലയാളി പിടിയില്‍

ഓറഞ്ച് ഇറക്കുമതിയുടെ മറവില്‍ 1,476 കോടിയുടെ ലഹരി മരുന്ന് കടത്ത്; മുംബൈയില്‍ മലയാളി പിടിയില്‍
X

മുംബൈ: വന്‍തോതില്‍ ലഹരി മരുന്നുമായി മുംബൈയില്‍ മലയാളി പിടിയിലായി. 1,476 കോടി രൂപ വിലമതിക്കുന്ന ലഹരി മരുന്ന് കടത്തിയ കേസില്‍ കാലടി സ്വദേശിയായ വിജിന്‍ വര്‍ഗീസിനെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്‌സ് (ഡിആര്‍ഐ) അറസ്റ്റ് ചെയ്തത്. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഓറഞ്ച് എന്ന പേരില്‍ ഇയാള്‍ എംഡിയായ യുമീറ്റോ ഇന്റര്‍നാഷനല്‍ ഫുഡ് ലിമിറ്റഡിന്റെ മറവിലാണ് ലഹരിക്കടത്ത് നടത്തിയത്. പഴവര്‍ഗങ്ങള്‍ ഇറക്കുമതി ചെയ്യുന്ന സ്ഥാപനത്തിന്റെ ലൈസന്‍സിന്റെ മറവിലാണ് കടത്ത് നടന്നതെന്നാണ് ഡിആര്‍ഐ വ്യക്തമാക്കുന്നത്.

ലഹരി മരുന്നിന്റെ മുഖ്യവിതരണക്കാരന്‍ മറ്റൊരു മലയാളിയായ മന്‍സൂര്‍ തച്ചമ്പറമ്പനാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഏജന്‍സിയുടെ മുംബൈ യൂനിറ്റ് നടത്തിയ പരിശോധനയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലഹരി മരുന്ന് കണ്ടെത്തിയത്. 198 കിലോ ക്രിസ്റ്റല്‍ മെത്താംഫെറ്റാമൈന്‍ (ഐസ്), ഒമ്പത് കിലോ കൊക്കൈയ്ന്‍ എന്നിവയാണ് പിടിച്ചെടുത്തത്. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിച്ച ഓറഞ്ചിന്റെ കൂട്ടത്തിലാണ് ലഹരിമരുന്ന് തിരുകിക്കയറ്റിയത്. പ്രത്യേക കവറുകളിലാണ് ലഹരി കടത്തിയത്. മോര്‍ ഫുഡെന്ന മറ്റൊരു കമ്പനി കൂടി കടത്തില്‍ ഇടപ്പെട്ടിട്ടുണ്ടെന്നാണ് ഡിആര്‍ഐ വ്യക്തമാക്കുന്നു.

കൊവിഡ് കാലത്ത് മാസ്‌ക് നിര്‍മിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്താണ് വിജിന്‍ വര്‍ഗീസും മന്‍സൂറും സൗഹൃദത്തിലായത്. കൊച്ചി ആസ്ഥാനമായാണ് യു മീറ്റോ ഇന്റര്‍നാഷനല്‍ ഫുഡ് ലിമിറ്റഡ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിജിനും സഹോദരനുമാണ് കമ്പനി ഉടമസ്ഥര്‍. കൊച്ചിയിലെ യുമീറ്റോ ഇന്റര്‍നാഷനല്‍ ഫുഡ് ലിമിറ്റഡിന്റെ കാലടിയിലെ കടയില്‍ സംസ്ഥാന എക്‌സൈസ് സംഘം പരിശോധന തുടങ്ങിയിരിക്കുകയാണ്. രണ്ടുദിവസത്തെ ചോദ്യം ചെയ്യലിനൊടുവില്‍ വിജിന്റെ അറസ്റ്റ് രേഖപ്പെടുത്തി ഡിആര്‍ഐ കസ്റ്റഡിയില്‍ വാങ്ങി.

Next Story

RELATED STORIES

Share it