Sub Lead

ഓരോ വര്‍ഷവും 5 ലക്ഷം അപകടം; 1.5 ലക്ഷം മരണം: കേന്ദ്രമന്ത്രി

ഓരോ വര്‍ഷവും 5 ലക്ഷം അപകടം; 1.5 ലക്ഷം മരണം: കേന്ദ്രമന്ത്രി
X

നാഗ്പൂര്‍: ഓരോ വര്‍ഷവും അഞ്ച് ലക്ഷം അപകടങ്ങളില്‍ 1.5 ലക്ഷത്തോളം പേര്‍ കൊല്ലപ്പെടുന്നുണ്ടെന്ന് കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട്, ഹൈവേ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. നാഗ്പൂരില്‍ റോഡ് സുരക്ഷാ വാരാചരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി നടപടികള്‍ സ്വീകരിച്ചിട്ടും തന്റെ മന്ത്രാലയത്തിന് മരണസംഘം കുറയ്ക്കാന്‍ കഴിയാത്തതില്‍ മന്ത്രി ദുഖം രേഖപ്പെടുത്തി. ശനിയാഴ്ച ആരംഭിച്ച റോഡ് സുരക്ഷാ വാരാചരണം 17ന് സമാപിക്കും. 'എല്ലാ വര്‍ഷവും അഞ്ച് ലക്ഷം അപകടങ്ങള്‍ നടക്കുന്നു. 1.5 ലക്ഷം പേര്‍ കൊല്ലപ്പെടുകയും 2.53 ലക്ഷം പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്യുന്നു. ഇതുവഴി രണ്ട് ശതമാനമാണ് വളര്‍ച്ചാനിരക്കില്‍ കുറവുണ്ടാവുന്നതെന്നും മന്ത്രി പറഞ്ഞു.

റോഡപകടങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ 62 ശതമാനവും 18-35 വയസ്സിനിടയിലുള്ളവരാണ്. വളരെയേറെ പരിശ്രമിച്ചിട്ടും അപകടങ്ങളുടെ എണ്ണം കുറയ്ക്കാന്‍ തന്റെ മന്ത്രാലയത്തിന് കഴിഞ്ഞിട്ടില്ല. റോഡപകടങ്ങളുടെ എണ്ണം 29 ശതമാനവും മരണനിരക്ക് 30 ശതമാനവും കുറച്ചതിന് തമിഴ്‌നാട് സര്‍ക്കാരിനെ മന്ത്രി പ്രശംസിച്ചു. ജനങ്ങളില്‍ അവബോധമുണ്ടാക്കുകയും ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതും പോലിസ്, ആര്‍ടിഒ, എന്‍ജിഒകള്‍ എന്നിവരുടെ കൂട്ടായ ശ്രമങ്ങളുമാണ് റോഡപകടങ്ങള്‍ കുറയ്ക്കാനുള്ള പ്രധാന വഴികളെന്നും മന്ത്രി പറഞ്ഞു.



Next Story

RELATED STORIES

Share it