Sub Lead

മഹാരാഷ്ട്രയിലെ കെട്ടിടദുരന്തം: മരണം 16 ആയി; തിരച്ചില്‍ തുടരുന്നു

മഹാരാഷ്ട്രയിലെ കെട്ടിടദുരന്തം: മരണം 16 ആയി; തിരച്ചില്‍ തുടരുന്നു
X

റായ്ഗഡ്(മഹാരാഷ്ട്ര): റായ്ഗഡ് ജില്ലയിലുണ്ടായ കെട്ടിട ദുരന്തത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 16 ആയി. ഏഴു പുരുഷന്മാരും 9 സ്ത്രീകളുമാണ് മരണപ്പെട്ടത്. കെട്ടിടത്തിനുള്ളില്‍ അകപ്പെട്ടവരെ കണ്ടെത്താനായി തിരച്ചില്‍ തുടരുകയാണ്. ജില്ലാ ഭരണകൂടം നല്‍കിയ വിവരമനുസരിച്ച് 19 പേരെയാണ് കാണാതായതെന്നും 16 പേര്‍ മരണപ്പെട്ടതായും ദേശീയ ദുരന്ത നിവാരണ സേന ഡയറക്ടര്‍ എസ് എന്‍ പ്രധാന്‍ ട്വിറ്ററിലൂടെ അറിയിച്ചു. തിങ്കളാഴ്ചയാണ് റായ്ഗഡ് ജില്ലയിലെ മഹാദിലെ റെസിഡന്‍ഷ്യല്‍ ഏരിയയില്‍ അഞ്ച് നിലകളുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടം തകര്‍ന്നത്. ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് മഹാരാഷ്ട്ര മന്ത്രി വിജയ് വാദേത്തിവാര്‍ പ്രഖ്യാപിച്ചു. സംഭവത്തില്‍ മഹദ് സിറ്റി പോലിസ് ചൊവ്വാഴ്ച അഞ്ചുപേര്‍ക്കെതിരേ ഐപിസി 304, 304-എ, 337, 338, 34 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

16 Dead, 19 Missing In Maharashtra Building Collapse, Search Operation Continues



Next Story

RELATED STORIES

Share it