- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
315 ദുരിതാശ്വാസ ക്യാംപുകളില്‍ 22,165 പേര്; അതിതീവ്ര മഴ തുടരുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മഴക്കെടുതിയില്‍ ഇതുവരെ 22 പേര് മരിച്ചെന്നാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതുവരെ 315 ദുരിതാശ്വാസ ക്യാംപുകളിലായി 22,165 പേര് കഴിയുന്നുണ്ട്. ആഗസ്ത് 15ന് വീണ്ടും ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നും 24 മണിക്കൂര്‍ അതിശക്തമായ മഴ പ്രവചിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നാളെ കഴിഞ്ഞാല്‍ മഴയുടെ തീവ്രത കുറയുമെന്നുമാണ് പ്രവചനം. വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ പേര് ക്യാംപിലുള്ളത്. അതാത് ജില്ലാ കലക്്ടര്മാര് ദുരിതാശ്വാസ ക്യാംപുകളുടെ ഏകോപനം നിര്‍വഹിക്കും. പ്രളയത്തിന്റെ വീഡിയോ ദൃശ്യങ്ങളും പ്രചരിപ്പിക്കുമ്പോള്‍ കഴിഞ്ഞ വര്ഷത്തേതാവാതിരിക്കാന് ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുഴകളില്‍ അപകടകരമാംവിധം വെള്ളം ഉയര്‍ന്നിട്ടുണ്ട്. അതീവ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണ്. ചാലക്കുടി പുഴ നിറഞ്ഞുകവിയാനാണ് സാധ്യത. മറ്റ് പുഴകളിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. മലയോര മേഖലകളില്‍ ഉരുള്‍പ്പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. മലയോര മേഖലകളിലേക്കുള്ള വിനോദ സഞ്ചാര യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കുക. കേരളത്തിലെ ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. ഇടുക്കി ഡാമില്‍ ഇപ്പോള്‍ 30 ശതമാനം മാത്രം വെള്ളമേ ഉള്ളൂ. അഥിനാല്‍ വലിയ ഡാമുകള്‍ ഉടന്‍ തുറക്കേണ്ട സാഹചര്യമില്ല. ബാണാസുര സാഗറില്‍ 78 ശതമാനം വെള്ളമായി. അതിനാല്‍ ബാണാസുര ഡാം ഉടന്‍ തുറക്കാന്‍ സാധ്യതയുണ്ട്.
വീടുകളില്‍ നിന്ന് മാറാന്‍ നിര്‍ദേശിച്ചാല്‍ അത് അനുസരിക്കണം. വീടുകളില്‍ നിന്ന് മാറാത്തത് കാരണം അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകരുത്. അപകട മേഖലകളില്‍ നിന്ന് ജനങ്ങള്‍ മാറി താമസിക്കണം. സര്‍ക്കാര്‍ ആവുന്ന തരത്തില്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കി പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ ഇതിനെ മറികടക്കാന്‍ സാധിക്കില്ല. എല്ലാവരും ഒത്തൊരുമിച്ച് നിന്നുകൊണ്ട് ഇതിനെ തരണം ചെയ്യണം. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തെ കുറിച്ച് ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജാഗ്രത പാലിക്കുകയാണ് വേണ്ടത്. ജനങ്ങള്‍ പരിഭ്രാന്തരാകരുത്. പരിഭ്രാന്തിയുണ്ടായാല് മറ്റ് അപകടങ്ങള്‍ ഉണ്ടാകും. ഡാമുകള്‍ തുറക്കേണ്ട അവസ്ഥ വന്നാല്‍ കൃത്യമായി മുന്നറിയിപ്പ് നല്‍കും. ഡാമുകള്‍ തുറക്കേണ്ടി വന്നാല്‍ വെള്ളം കയറാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും പിണറായി വിജയന് പറഞ്ഞു.
RELATED STORIES
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTഐലീഗില്‍ ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്‍ത്തു
22 Nov 2024 3:45 PM GMTമദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്‍ക്ക്...
22 Nov 2024 3:10 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMT