Sub Lead

ഡല്‍ഹിയില്‍ സ്വകാര്യാശുപത്രിയിലെ 23 ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് കൊവിഡ്

ഡല്‍ഹിയില്‍ സ്വകാര്യാശുപത്രിയിലെ 23 ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് കൊവിഡ്
X

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കെ സ്വകാര്യാശുപത്രിയിലെ 23 ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. സഫ്ദര്‍ജങ് ആശുപത്രിയിലെ 23 റസിഡന്റ് ഡോക്ടര്‍മാര്‍ക്കാണ് ഒരാഴ്ചയ്ക്കിടെ കൊവിഡ് സ്ഥിരീകരിച്ചത്. ഡോക്ടര്‍മാര്‍ക്ക് നേരിയ രോഗലക്ഷണങ്ങളുണ്ട്. അവര്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചതായി മുതിര്‍ന്ന ഡോക്ടര്‍ പറഞ്ഞു. ഇതുവരെ ഒമിക്രോണിന്റെ ഒരു കേസും കണ്ടെത്തിയിട്ടില്ല. അവര്‍ ക്വാറന്റൈനിലാണ്. ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട ആവശ്യമില്ല- ഡോക്ടര്‍ പറഞ്ഞു. തിങ്കളാഴ്ച നഗരത്തില്‍ 4,099 പുതിയ കേസുകള്‍കൂടി റിപോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.46 ശതമാനമായി ഉയര്‍ന്നതായി ആരോഗ്യ ബുള്ളറ്റിന്‍ പറയുന്നു.

കൊവിഡ് കേസുകള്‍ അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാല്‍ ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന തരത്തിലുള്ള ഗുരുതരമായ അവസ്ഥയില്ലെന്നും ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു. സ്ഥിതി നിയന്ത്രണവിധേയമാണ്. ഡല്‍ഹിയില്‍ മൂന്നുദിവസത്തിനുള്ളില്‍ റിപോര്‍ട്ട് ചെയ്തത് പതിനായിരത്തിലധികം കൊവിഡ് കേസുകള്‍. ഡല്‍ഹിയിലെ കൊവിഡ് ടെസ്റ്റിങ് കേന്ദ്രങ്ങളില്‍ നിന്നു ലഭിച്ച പോസിറ്റീവ് സാംപിളുകളില്‍ 81 ശതമാനവും ഒമിക്രോണ്‍ കേസുകളെന്ന് കണ്ടെത്തിയതായി സത്യേന്ദ്ര ജയിന്‍ അറിയിച്ചു.

അതിനിടെ, ദേശീയ തലസ്ഥാനത്ത് വര്‍ധിച്ചുവരുന്ന ഒമിക്രോണ്‍ കേസുകളുടെ പശ്ചാത്തലത്തില്‍ കൊവിഡ് സാഹചര്യവും തയ്യാറെടുപ്പും അവലോകനം ചെയ്യുന്നതിനായി ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി (ഡിഡിഎംഎ) ചൊവ്വാഴ്ച യോഗം വിളിച്ചിട്ടുണ്ട്. കൂടുതല്‍ നിയന്ത്രണങ്ങളും ജാഗ്രതയും യോഗത്തില്‍ ചര്‍ച്ചയാവും. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറവായതിനാല്‍ ഡല്‍ഹിയില്‍ 'യെല്ലോ അലര്‍ട്ടിന്' കീഴില്‍ ഏര്‍പ്പെടുത്തിയ കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനമായിരുന്നു. പോസിറ്റിവിറ്റി നിരക്ക് തുടര്‍ച്ചയായി രണ്ട് ദിവസത്തേക്ക് അഞ്ച് ശതമാനത്തിന് മുകളില്‍ തുടര്‍ന്നതിന് ശേഷമാണ് പ്രോട്ടോക്കോള്‍ പ്രകാരം 'റെഡ് അലര്‍ട്ട്' നിലവില്‍ വരുന്നത്.

Next Story

RELATED STORIES

Share it